പ്രിൻസിപ്പലിൻ്റെ ഭർത്താവ് കുട്ടിയെ പീഡിപ്പിച്ചു… പിന്നാലെ നാട്ടുകാരുടെ ഇടപെടൽ

തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ ക്ലാസ് റൂമിൽ നാലാം ക്ലാസുകാരിക്ക് പീഡനമേറ്റതിൽ നാടാകെ രോഷത്തിൽ. സ്‌കൂളിലെ പ്രധാന അധ്യാപികയുടെ ഭർത്താവാണ് കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്. സംഘടിച്ചെത്തിയ നാട്ടുകാർ സ്കൂൾ ആക്രമിച്ചു. സ്കൂളിന് പോലീസ് കനത്ത കാവൽ ഏർപ്പെടുത്തി.

പ്രിൻസിപ്പൽ സുധ, ഭർത്താവ് വസന്തകുമാർ എന്നിവരെ കൂടാതെ സ്കൂൾ മാനേജ്മെൻ്റിലെ മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. തിരുച്ചിറപ്പള്ളി മണപ്പാറ സ്കൂളിലെ ക്ലാസ് മുറിയിൽ ഉച്ചഭക്ഷണ സമയത്താണ് വസന്തകുമാർ അതിക്രമം നടത്തിയത്.

ഈ സമയത്ത് ക്ലാസിൽ മറ്റാരും ഉണ്ടായിരുന്നില്ല. കുട്ടി വീട്ടിലെത്തി മാതാപിതാക്കളെ വിവരം അറിയിച്ചു. പിന്നാലെ നാട്ടുകാർ സംഘടിച്ചെത്തി സ്കൂളിന് കല്ലെറിഞ്ഞു. വസന്തകുമാറിനെ മർദിച്ച സംഘം, അയാളുടെ കാറും തലകീഴായി മറിച്ചിട്ടു. സ്കൂൾ പരിസരത്തെ ചെടിച്ചട്ടികൾ ഉൾപ്പടെ തകർക്കുകയും ചെയ്തു.

പോലീസ് സിസിടിവി പരിശോധിച്ചപ്പോൾ വസന്തകുമാർ ക്ലാസിലേക്ക് കയറിപ്പോകുന്നത് വ്യക്തമായിരുന്നു. പിന്നാലെ ഇയാളെയും പ്രിൻസിപ്പലായ ഭാര്യയെയും മറ്റ് മൂന്ന് പേരെയും അറസ്‌റ്റ് ചെയ്തു. കുട്ടിക്ക് കൗൺസിലിങ് നൽകും. സ്‌കൂളിന്റെ അനുമതി രേഖകൾ അടക്കം പരിശോധിക്കുകയാണ് എന്ന് തിരുച്ചിറപ്പള്ളി ഡിഎസ്‌പി സെൽവ നാഗരത്നം പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top