ഭര്‍ത്താവ് ഭാര്യയെ കാറിലിട്ട് തീ കൊളുത്തി കൊന്നു; ഒപ്പമുണ്ടായിരുന്ന യുവാവിന് പരുക്ക്
കൊല്ലത്ത് ഭാര്യയെ കാറിലിട്ട് ഭര്‍ത്താവ് തീ കൊളുത്തി കൊന്നു. കൊട്ടിയം തഴുത്തല സ്വദേശി അനിലയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സോണി എന്ന യുവാവിന് പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അനിലയുടെ ഭർത്താവ് പത്മരാജനെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യുകയാണ്.
കൊല്ലത്ത് ബേക്കറി നടത്തുകയാണ് അനില. മാരുതി വാനില്‍ പിന്തുടര്‍ന്നു വന്ന പത്മരാജന്‍ അനില സഞ്ചരിച്ച കാറിനെ തടഞ്ഞുനിര്‍ത്തിയാണ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. കുടുംബപ്രശ്നമാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് പോലീസ് നല്‍കുന്ന വിവരം. രണ്ട് വാഹനങ്ങളും പൂർണമായും കത്തിനശിച്ചു.
ബേക്കറിയില്‍ അനിലയുമൊത്ത് യുവാവിനെ കണ്ടതോടെയാണ് പ്രശ്നം തുടങ്ങിയത്. പക്ഷെ പത്മരാജന്‍ തീ കൊളുത്തുമ്പോള്‍ ഇയാള്‍ ആയിരുന്നില്ല, ബേക്കറിയിലെ ജീവനക്കാരനായിരുന്നു ഒപ്പം ഉണ്ടായിരുന്നത്. തീ പടര്‍ന്നയുടന്‍ യുവാവ് ഡോര്‍ തുറന്ന് പുറത്തേക്ക് ഓടി. അതുകൊണ്ടാണ് രക്ഷപ്പെട്ടത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here- A husband set fire to a car carrying his wife and friend in Kollam
- accident death
- Anila
- Arrest
- Burned Alive in Car
- car fire
- Chemmanmukku
- Crime
- CRIME NEWS
- Husband Arrested for Murder wife in kollam
- husband sets car on fire
- Kerala
- KERALA NEWS
- Kollam
- Kollam Ashramam
- kollam east police
- Kollam Murder
- kollam news
- Kottiyam Thazuthala
- Murder
- one injured
- Padmarajan
- police
- SONY
- wife dies
- Wife Murder