പാലക്കാട് ഭാര്യയും ഭര്‍ത്താവും വീടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹങ്ങള്‍ക്ക് മൂന്ന് ദിവസത്തെ പഴക്കം
പാലക്കാട് : മുളയങ്കാവില്‍ വീടിനുള്ളിൽ ഭാര്യയെയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി കൊപ്പം മുളയൻ കാവിൽ പുരയ്ക്കൽ ഷാജി ഭാര്യ സുചിത്ര എന്നിവരെയാണ് വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മ്യതദേഹങ്ങൾക്ക് 3 ദിവസത്തെ പഴക്കമുണ്ട്. ആത്മഹത്യയെന്നാണ് പ്രഥമിക നിഗമനം.
ഷാജിയെ തൂങ്ങി മരിച്ച നിലയിലും സുചിത്രയെ തറയില്‍ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ഇരുവർക്കും പത്ത് വയസ് പ്രായമുളള ഒരു കുട്ടിയുമുണ്ട്. കുട്ടിയെ ഷാജിയുടെ വീട്ടിലാക്കിയിരിക്കുകയായിരുന്നു.
സുജിതയുടെ മൃതദേഹം അഴുകിയ നിലയിലാണ്. പുറത്തേക്ക് ദുർഗന്ധം വന്നപ്പോഴാണ് പ്രദേശവാസികൾ വീട് പരിശോധിച്ചത്. അന്വേഷണത്തിൽ ആദ്യം സുചിത്രയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പിന്നീട് ഭർത്താവിന്റെ മൃതദേഹവും കണ്ടെത്തി. ഇരുവരും തമ്മിൽ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൊപ്പം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here