‘പാക്കിസ്ഥാനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ത്യയും’!! പുതിയ ഹൈബ്രിഡ് ഫോർമുല

പാക്കിസ്ഥാനിൽ നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 ടൂർണമെൻ്റിൽ നിന്നും ഇന്ത്യയുടെ പിൻമാറ്റത്തിന് ശേഷം പുതിയ അഭ്യൂഹങ്ങൾ ശക്തമാകുന്നു. ടൂർണമെൻ്റിൽ പങ്കെടുക്കാൻ ബിസിസിഐ പുതിയൊരു ഹൈബ്രിഡ് ഫോർമുല (hybrid formula) ഐസിസിക്ക് മുമ്പിൽ വച്ചതായിട്ടാണ് റിപ്പോർട്ടുകൾ. ഇന്ത്യയുടെ മത്സരങ്ങൾ ദുബായിയിൽ വച്ച് നടത്തിയാൽ ടൂർണമെൻ്റിൽ പങ്കെടുക്കാൻ തയാറാണെന്ന് അറിയിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. ഈ ഹൈബ്രിഡ് നിർദേശത്തോട് ഉപാധികളോടെ പാക്കിസ്ഥാനും പ്രതികരിച്ചതായിട്ടാണ് വിവരം.

Also Read: WTC ഫൈനൽ ഇന്ത്യ കളിക്കുമോ? സാധ്യതകൾ ഇങ്ങനെ; കിവീസിനെതിരായ സമ്പൂർണ്ണ തോൽവി സമ്മാനിച്ചത്…

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടൂർണമെൻ്റുകളിലെ പാകിസ്ഥാൻ്റെ മത്സരങ്ങളും നിഷ്പക്ഷ വേദിയായ ദുബായിയിൽ നടത്താമെന്ന് ഐസിസി രേഖാമൂലം സമ്മതിച്ചാൽ അംഗീകരിക്കാം എന്നാണ് പിസിബി പ്രതികരിച്ചതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അതിന് ബിസിസിഐ തയ്യാറല്ലെന്നും മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. എന്നാല്‍ ഐസിസിയോ പിസിബിയോ ഔദ്യോഗികമായി തീരുമാനം ഒന്നും പ്രഖ്യാപിച്ചിട്ടില്ല.

Also Read: പാക് അധീന കശ്മീരിൽ ചാമ്പ്യൻസ് ട്രോഫി എത്തിക്കാൻ പിസിബി നീക്കം; തർക്ക പ്രദേശത്തെ പര്യടനത്തിന് തടയിട്ട് ബിസിസിഐ

പാക്കിസ്ഥാനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയെ സംബന്ധിച്ച് ചർച്ച ചെയ്യാൻ ഐസിസി വിളിച്ചു കൂട്ടിയ അംഗരാജ്യങ്ങളുടെ യോഗത്തിലാണ് ഇങ്ങനെ ഒരു ഫോർമുല ഇന്ത്യ അവതരിപ്പിച്ചത്. ഏകപക്ഷീയമായ തീരുമാനങ്ങൾ ഞങ്ങൾ അനുവദിക്കില്ലെന്നാണ് പിസിബിയുടെ പ്രതികരണം. ഇരു രാജ്യങ്ങൾക്കും തുല്യത ഉറപ്പാക്കി വേണം തീരുമാനങ്ങൾ എടുക്കേണ്ടതെന്ന് പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി പറഞ്ഞു.  അടുത്ത വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിലാണ് ചാമ്പ്യൻസ് ട്രോഫി മത്സരങ്ങള്‍ നടക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top