കാമുകിയുടെ അച്ഛന് നേരെ യുവാവ് വെടിവച്ചു; മകളെ അമേരിക്കയ്ക്ക് അയച്ചതിന് പ്രതികാരം
കാമുകിയുടെ അച്ഛനെ വെടിവച്ചു കൊല്ലാൻ യുവാവിന്‍റെ ശ്രമം. പെൺകുട്ടിയെ യുഎസിലേക്ക് അയച്ചതാണ് കാരണം. പെൺകുട്ടിയുമായുള്ള ബന്ധം തകർക്കാനാണ് വിദേശത്തേക്ക് അയച്ചതെന്ന് ആരോപിച്ചാണ് വെടിവച്ചത്. ഹൈദരാബാദിലെ സരൂർനഗർ വെങ്കിടേശ്വര കോളനിയിലാണ് സംഭവം. 57കാരനായ രേവന്ദ് ആനന്ദിനാണ് വെടിയേറ്റത്. പ്രതി ബൽവീന്ദർ സിംഗിനെ (25) പോലീസ് അറസ്റ്റു ചെയ്തു.
പെൺകുട്ടിയുടെ വീട്ടിലേക്ക് എയർഗണ്ണുമായി എത്തിയ ബൽവീന്ദര്‍ കാർപോർച്ചിൽ നിന്ന രേവന്ദിന് നേരെ വെടിയുതിർത്ത ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. കണ്ണിൽ ഗുരുതരമായി പരുക്കേറ്റ രേവന്ദിനെ പോലീസ് എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ബൽവീന്ദറിനെ പിന്നീട് സരൂർ നഗർ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ബിസിനസുകാരനായ ദേവന്ദിൻ്റെ 23കാരിയായ മകളുമായി ബൽവീന്ദർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സൗഹൃദത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതറിഞ്ഞ രേവന്ദ് മകളോട് ബൽവീന്ദറിനെ കാണരുതെന്ന് ആവശ്യപ്പെട്ടു. എന്നാൽ പിതാവിൻ്റെ വാക്ക് അവഗണിച്ച് ഇരുവരും നിരവധി തവണ കണ്ടുമുട്ടി. തുടർന്ന് ബന്ധം തുടരുന്നതിനെതിരെ പലതവണ ബൽവീന്ദറിനും താക്കീത് നൽകിയിരുന്നു.
നേരിട്ട് കാണുന്നതും ഫോണിൽ സംസാരിക്കുന്നതും തുടർന്നതോടെ മകളെ അമേരിക്കയിലേക്ക് രേവന്ദ് മാറ്റി. അതിനെ ചോദ്യം ചെയ്യാനെത്തിയ ബൽവീന്ദർ ആനന്ദുമായി വഴക്കുണ്ടാക്കുകയായിരുന്നു. തർക്കത്തിനിടയിൽ രോഷാകുലനായ ബൽവീന്ദർ തൻ്റെ കയ്യിലുണ്ടായിരുന്ന എയർഗൺ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here