ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം മകനെ കഴുത്ത് ഞെരിച്ച് കൊന്നു; അച്ഛൻ്റെ ക്രൂരകൃത്യം കണ്ട് ഓടി രക്ഷപ്പെട്ട് മൂത്ത മകൻ

ഭാര്യയെയും പത്തു വയസുള്ള മകനെയും അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശില്‍ നിന്നും ഹൈദരാബാദിലേക്ക് കുടിയേറിയ സിറാജ് (41) എന്നയാളാണ് കുടുംബാംഗങ്ങളെ കൊന്ന ശേഷം ജീവനൊടുക്കിയത്. 35കാരിയായ ഭാര്യയുടെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം ഇളയ മകനെ ഇയാൾ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.
രക്തത്തിൽ കുളിച്ചുകിടക്കുന്ന അമ്മയെയും അനുജനെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊല്ലുന്നതും കണ്ട 12 വയസ്സുള്ള മൂത്ത മകൻ വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. യുപി ഫൈസാബാദ് സ്വദേശികളായ കുടുംബം ആറ് വർഷം മുമ്പാണ് ഹൈദരാബാദിലേക്ക് താമസം മാറിയത്. സിറാജ് ബേഗംബസാറിലെ ഒരു വള കടയിൽ ജോലി ചെയ്ത് വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കുടുംബവഴക്കുകളായിരിക്കാം കൊലപാതകത്തിലേക്ക് നശിച്ചതെന്നാണ് പോലീസിൻ്റെ നിഗമനം. സിറാജിന് ഭാര്യയെ സംശയമുണ്ടായിരുന്നതായും സമീപവാസികൾ പറഞ്ഞു. പുലർചെ നാലരയോടെ നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്നാണ് പോലീസ് വിവരമറിയുന്നത്. സ്ഥലത്ത് എത്തിയ പോലീസും ഫോറൻസിക് വിദഗ്ധരും തെളിവുകൾ ശേഖരിച്ചു. വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here