റസാക്കർമാർ ചുട്ടുകൊന്നത് ഖാർഗെയുടെ അമ്മയേയും സഹോദരിയേയും; കോൺഗ്രസ് അധ്യക്ഷനെ ചരിത്രം ഓർമ്മപ്പെടുത്തി യോഗി

പ്രീണന രാഷ്ട്രീയത്തിൻ്റെ പേരിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കെതിരെ രൂക്ഷ വിമർശനം നടത്തി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് പ്രസിഡൻ്റ് വോട്ടിനായി കുടുംബത്തിൻ്റെ ത്യാഗം മറക്കുന്നുവെന്നാണ് അദ്ദേഹത്തിൻ്റെ കുറ്റപ്പെടുത്തൽ. ഖാർഗെയുടെ ബാല്യകാലത്ത് നേരിട്ട ദുരന്തത്തെക്കുറിച്ച് ഓർമപ്പെടുത്തിയാണ് യോഗിയുടെ വിമർശനം.

1948ൽ ഹൈദരാബാദ് നൈസാമിൻ്റെ റസാക്കർമാർ ഖാർഗെയുടെ ഗ്രാമം ചുട്ടെരിക്കുകയും അമ്മയെയും സഹോദരിയെയും കൊല്ലുകയും ചെയ്‌തതെങ്ങനെയാണ് എന്ന് യുപി മുഖ്യമന്ത്രി ചോദിച്ചു. മഹാരാഷ്ട്രയിലെ അചൽപൂരിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു. ‘ബാത്തേങ്കേ തോ കാറ്റേങ്കേ’ (വിഭജിച്ചാൽ നശിക്കും) എന്ന യോഗി ഉയർത്തിയ മുദ്രാവാക്യത്തെക്കുറിച്ചുള്ള ഖാർഗെയുടെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Also Read: പ്രവാചകൻ മുഹമ്മദ് നബിയെ അപമാനിച്ച പൂജാരിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് യോഗി; വലിയ വില നൽകേണ്ടി വരുമെന്ന് പ്രതിഷേധക്കാർക്ക് താക്കീത്

ബ്രിട്ടീഷ് ഇന്ത്യയിലെ ഹൈദരാബാദ് നാട്ടുരാജ്യത്തിലെ ഇസ്ലാമിക രാഷ്ട്രീയ പാർട്ടിയായ മജ്‌ലിസ് ഇ ഇത്തേഹാദുൽ മുസ്ലിമിൻ്റെ (എംഐഎം) അർദ്ധസൈനിക വിഭാഗമായിരുന്നു റസാക്കർമാർ. 1938 ൽ എംഐഎം നേതാവ് ബഹദൂർ യാർ ജംഗ് രൂപീകരിച്ച ഈ സംഘടന ഇന്ത്യാ വിഭജന സമയത്ത് ഖാസിം റസ്വിയുടെ നേതൃത്വത്തിൽ ശക്തി പ്രാപിച്ചിരുന്നു. ഹൈദരാബാദിൽ നൈസാമിൻ്റെ ഭരണം നിലനിർത്തുകയും രാജ്യം ഇന്ത്യയിൽ ലയിക്കുന്നത് തടയുകയും ചെയ്യുക എന്നതായിരുന്നു ഇതിൻ്റെ പ്രാഥമിക ലക്ഷ്യം.

ALSO READ: ‘യോഗിയെ ബാബ സിദ്ദിഖിയെപ്പോലെ കൊല്ലും’; 10 ദിവസത്തിനകം രാജിവയ്ക്കണമെന്നും ഭീഷണി

“ഞാനൊരു യോഗിയാണ്. എന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രമാണ് ഒന്നാമത്. അതേസമയം മല്ലികാർജുൻ ഖാർഗെയെ സംബന്ധിച്ചിടത്തോളം പ്രീണന രാഷ്ട്രീയമാണ് ഒന്നാമത്” – യോഗി പറഞ്ഞു. തുടർന്നാണ് സൈനിക നടപടിയിലൂടെ ഇന്ത്യയുമായി ചേർക്കുന്നതിന് മുമ്പ് ഹൈദരാബാദിലെ രാഷ്ട്രീയ അശാന്തിയിൽ ഖാർഗെ നേരിട്ട ബാല്യകാല ദുരന്തം അദ്ദേഹം ഓർമ്മിപ്പിച്ചത്. നൈസാമുകൾ ഭരിച്ചിരുന്ന പഴയ ഹൈദരാബാദ് സംസ്ഥാനത്തിലെ ബിദാർ മേഖലയിലാണ് ഖാർഗെ ജനിച്ചത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു യോഗി കോൺഗ്രസ് അധ്യക്ഷനെതിരെ ആഞ്ഞടിച്ചത്.

Also Read: ഭരണഘടനയുടെ പേരിൽ രാഹുൽ ഗാന്ധി നുണ പ്രചരിപ്പിച്ചു; തിരഞ്ഞെടുപ്പ് കമ്മിഷന് ബിജെപിയുടെ പരാതി

” ഖാർഗെ ജി, എന്നോട് ദേഷ്യപ്പെടരുത്… നിങ്ങൾക്ക് ദേഷ്യപ്പെടണമെങ്കിൽ ഹൈദരാബാദ് നൈസാമിനോട് ദേഷ്യപ്പെടുക. ഹൈദരാബാദ് നൈസാമിൻ്റെ റസാക്കർമാർ നിങ്ങളുടെ ഗ്രാമം കത്തിച്ചു, ഹിന്ദുക്കളെ ക്രൂരമായി കൊന്നു. നിങ്ങളുടെ അമ്മയെയും സഹോദരിയെയും കുടുംബാംഗങ്ങളെയും ചുട്ടെരിച്ചു” – ആദിത്യനാഥ് പറഞ്ഞു.

1948ൽ നൈസാം ഹൈദരാബാദിനെ ഇന്ത്യയുമായി ലയിപ്പിക്കുന്നതിനെ എതിർത്തു. റസാക്കാർ നൈസാം അനുകൂല സേനാംഗങ്ങളായിരുന്നു. സംയോജനത്തെ പിന്തുണച്ച പ്രാദേശിക ഹിന്ദുക്കൾക്ക് നേരെ അതിക്രമങ്ങൾ നടത്തി. സൈന്യം ഹൈദരാബാദ് ആക്രമിക്കുകയും നിസാമിൻ്റെ സൈന്യത്തെ പരാജപ്പെടുത്തുകയും ചെയ്തുവെന്നും യോഗി വ്യക്തമാക്കി. പ്രതിപക്ഷമായ മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിനെതിരെയും യുപി മുഖ്യമന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചു. എംവിഎ മഹാരാഷ്ട്രയെ ലൗ ജിഹാദിൻ്റെയും ലാൻഡ് ജിഹാദിൻ്റെയും കേന്ദ്രമാക്കി മാറ്റി. ദേശീയ അഖണ്ഡതയെ തകർക്കുന്ന സഖ്യമാണിതെന്നും ആദിത്യനാഥ് കുറ്റപ്പെടുത്തി.

Also Read: മുസ്ലിങ്ങളോട് യോഗി സർക്കാർ ക്രൂരത കാട്ടുന്നുവെന്ന് പരാതി; പെരുവഴിയിലായത് 80 ന്യൂനപക്ഷ കുടുംബങ്ങൾ

ഒരു യഥാർത്ഥ യോഗി ഒരിക്കലുംവിഭജിച്ചാൽ നശിക്കും എന്ന രീതിയിലുള്ള ആഹ്വാനം നടത്തില്ല എന്നായിരുന്നു ഖാർഗേയുടെ വിമർശനം. ഇത്തരം വാക്കുകൾ പ്രയോഗിക്കുന്നത് തീവ്രവാദികളാണ്. ചില നേതാക്കൾ കഷായം ധരിച്ച് മൊട്ടയടിച്ച മുഖ്യമന്ത്രിയാവുന്നു. യഥാർത്ഥ സന്ന്യാസിയാണെങ്കിൽ കഷായം വസ്ത്രം ധരിച്ച് രാഷ്ടീയം ഉപേക്ഷിക്കണമെന്നും അദ്ദേഹം വിമർശിച്ചിരുന്നു. അതേസമയം യോഗിയുടെ മുദ്രാവാക്യം ഏറ്റെടുത്തു കൊണ്ടാണ് മഹാരാഷ്ട്രയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണം. കോൺഗ്രസും സഖ്യകക്ഷികളും രാജ്യത്തെ ജനങ്ങളെ വിഭജിക്കാൻ ശ്രമിക്കുന്നുവെന്നാണ് അവരുടെ ആരോപണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top