കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലേക്ക് ക്ഷണമുണ്ടെന്ന് ശശി തരൂർ
തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലേക്ക് ക്ഷണമുണ്ടെന്ന് ശശി തരൂർ എം പി. എം പി എന്ന നിലയിലല്ല പാർട്ടിയുടെ പ്രവർത്തക സമിതി അംഗമെന്ന നിലയിലാണ് ക്ഷണം. തെരഞ്ഞെപ്പുമായി ബന്ധപ്പെട്ട എല്ലാ അഭിപ്രായങ്ങളും അവിടെ പറയും. മണ്ഡലം പ്രസിഡന്റുമാരെ ഉടൻ പ്രഖ്യാപിക്കും. കെപിസിസി അധ്യക്ഷനാണ് പ്രഖ്യാപനം നടത്തുന്നത്. എല്ലാവരുടേം അഭിപ്രായങ്ങൾ കേൾക്കുന്നത് നല്ലതാണെന്നും തരൂർ പറഞ്ഞു.
‘ഇന്ത്യ’ മുന്നണിയിലെ ധാരണപ്രകാരം ഓരോ സംസ്ഥാനത്തും അതാത് സാഹചര്യം അനുസരിച്ച് പ്രവർത്തിക്കും. ഓരോ സംസഥാനത്തേയും മുന്നണികളിലെ കക്ഷികളുടെ കാര്യം പൊതുവായി തീരുമാനിക്കാൻ കഴിയില്ല. കെ.സുധാകരൻ കേരളയാത്ര നടത്തുന്നുണ്ടെങ്കിൽ നല്ലതാണ്. യാത്രയെപ്പറ്റി തനിക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ശശി തരൂർ വ്യക്തമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here