ഐ ജി ലക്ഷ്മണയെ സസ്‌പെൻഡ് ചെയ്തു

മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ ഐ ജി ലക്ഷ്മണയെ സർവിസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഇക്കഴിഞ്ഞ ദിവസം കള്ളപ്പണ ഇടപാട് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇദ്ദേഹത്തെ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന പുരാവസ്തു തട്ടിപ്പു കേസിലെ മൂന്നാം പ്രതിയാണ് ഐ ജി ലക്ഷ്മണ. മുൻപ് ക്രൈം ബ്രാഞ്ച് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു വിട്ടയച്ചിരുന്നു. ആന്ധ്രാ സ്വദേശിനിയായ ഒരു യുവതിയുമായി പുരാവസ്തു വില്പനയിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നതിനെക്കുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്.
മോൻസൺ മാവുങ്കലുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ലക്ഷ്മണയെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. പുരാവസ്തു തട്ടിപ്പ് കേസിലെ മുഖ്യ ആസൂത്രകനാണ് ഐ ജി ലക്ഷ്മണെന്ന് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here