കഴിഞ്ഞ കുറച്ച് കാലങ്ങളായി താന്‍ കരയുകയാണെന്ന് നടന്‍ ദിലീപ്; ‘ഈ സിനിമ എനിക്ക് എത്രത്തോളം ആവശ്യമാണെന്ന് പ്രേക്ഷകര്‍ക്ക് അറിയാം’

കാലങ്ങളായി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരുന്ന താന്‍ കഴിഞ്ഞ കുറച്ച് നാളുകളായി കരയുകയാണെന്ന് നടന്‍ ദിലീപ്. ചിരിപ്പിക്കാന്‍ ശ്രമിക്കുന്ന തനിക്ക് ഇവിടെ നിലനില്‍ക്കാന്‍ ഈ സിനിമ വളരെ ആവശ്യമാണ്. റിലീസിനൊരുങ്ങുന്ന ‘പവി കെയര്‍ ടേക്കർ’ സിനിമയുടെ ഓഡിയോ ലോഞ്ച് വേളയിലാണ് ദിലീപ് വളരെ വികാരഭരിതനായി സംസാരിച്ചത്.

“ഇത് എന്റെ 149മത്തെ സിനിമയാണ്. ഇത്രയും കാലം ഞാന്‍ ഒരുപാട് ചിരിച്ചു, ചിരിപ്പിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഞാന്‍ ദിവസവും കരഞ്ഞുകൊണ്ടിരിക്കുകയാണ്. എന്‍റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഈ സിനിമ എനിക്ക് എത്രത്തോളം ആവശ്യമാണെന്നും നിങ്ങള്‍ക്ക് അറിയാം. പ്രേക്ഷകരെ വിശ്വസിച്ചുകൊണ്ട് മാത്രമാണ് ഈ സിനിമ തിയറ്ററുകളില്‍ എത്തുന്നത്. ദിലീപ് ഒരു എന്റർടെയ്നര്‍ ആണെന്നാണ് എല്ലാവരും പറയുന്നത്. ഒരു നടന്‍ എന്ന നിലയില്‍ ഞാന്‍ അതിന് ശ്രമിക്കും”- ദിലീപ് പറഞ്ഞു.

വിനീത് കുമാര്‍ സംവിധാനം ചെയ്ത പവി കെയര്‍ ടേക്കർ ഏപ്രിൽ 26നാണ് തിയേറ്ററുകളിൽ എത്തുന്നത്. ദിലീപിന്റെ സ്വന്തം നിര്‍മ്മാണക്കമ്പനിയായ ഗ്രാന്‍ഡ്‌ പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്‍റെ കൂടെ അഭിനയിച്ച് പല നായികമാര്‍ മലയാള സിനിമയില്‍ എത്തിയിട്ടുണ്ട്. അവരുടെയെല്ലാം ആദ്യ നായകനായിരുന്നു താന്‍. ഈ സിനിമയിലൂടെ അഞ്ച് നായികമാര്‍ മലയാള സിനിമയിലേക്ക് ചുവടുവയ്ക്കുകയാണെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു. ജോണി ആന്റണി, രാധിക ശരത് കുമാർ, ധർമജൻ ബോൾഗാട്ടി, സ്ഫടികം ജോർജ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top