‘എക്കാലത്തെയും പ്രിയപ്പെട്ട നടി’; നിമിഷ സജയന്‍റെ ആരാധികയെന്ന് ആലിയ ഭട്ട്

ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ട പ്രമേയമാക്കി നിര്‍മ്മിച്ച ഒറിജിനല്‍ ക്രൈം സീരീസാണ് പോച്ചര്‍. അടുത്തിടെ ട്രെയിലര്‍ ലോഞ്ച് ചെയ്ത സീരീസ് ഫെബ്രുവരി 23ന് മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. എമ്മി അവാര്‍ഡ് ജേതാവായ റിച്ചി മേത്ത തിരക്കഥ എഴുതി സംവിധാനം ചെയ്ത പരമ്പരയില്‍ നിമിഷ സജയന്‍, റോഷന്‍ മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്നു. കേരളത്തിലാണ് കഥ നടക്കുന്നത്. ബോളിവുഡ് നടിയും നിര്‍മ്മാതാവുമായ ആലിയ ഭട്ട് സീരീസിന്‍റെ എക്സിക്യൂട്ടീവ് നിര്‍മ്മാതാവായി ചേര്‍ന്ന വിവരം കൂടുതല്‍ ആവേശം പകരുന്നതാണ്.

അതിന് പുറമെയാണ് മലയാളത്തിന്‍റെ യുവതാരനിരയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നിമിഷ സജയനെപ്പറ്റിയുള്ള പരാമര്‍ശവും. “എന്‍റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേതാവായി മാറിയിരിക്കുകയാണ് നിമിഷ സജയന്‍. പ്രത്യേകിച്ച് സീരീസിലെ ക്ലൈമാക്സ്‌ ഷോട്ടില്‍, എന്തൊക്കെ വികാരങ്ങള്‍ ആവശ്യമായോ അതെല്ലാം നിമിഷ കൊണ്ടുവന്നു. എന്‍റെ കണ്ണു നിറഞ്ഞു പോയി. നിമിഷയുടെ പ്രകടനം അത്ഭുതപ്പെടുത്തി” ട്രെയിലര്‍ ലോഞ്ചിനിടെ ആലിയ ഭട്ട് പറഞ്ഞു.

ആലിയയുടെ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസിനോടൊപ്പം ക്യൂസി എന്റർടൈൻമെന്റിന്റെ എഡ്വേർഡ് എച്ച്.ഹാം ജൂനിയർ, റെയ്മണ്ട് മാൻസ്ഫീൽഡ്, സീൻ മക്കിട്രിക് തുടങ്ങിയവര്‍ ചേര്‍ന്നാണ് പോച്ചര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് റിലീസ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top