ഞാൻ പറഞ്ഞത് പറഞ്ഞതുതന്നെ: ജയസൂര്യ, കൃഷ്ണകുമാർ കള്ളം പറയുന്നതെന്ന് മന്ത്രി പി പ്രസാദ്
കർഷകരുടെ പ്രശ്നങ്ങൾ മന്ത്രിമാരിരുന്ന പൊതുവേദിയിൽ തുറന്നു പറഞ്ഞ നടൻ ജയസൂര്യക്ക് നേരെ സൈബർ ആക്രമണം. തിരുവോണനാളിൽ കർഷകനായ നടൻ കൃഷ്ണപ്രസാദ് ഉൾപ്പെടെ നിരവധി കർഷകർ ഉപവാസത്തിലാണെന്ന് ജയസൂര്യ പറഞ്ഞു. കളമശ്ശേരി കാർഷികോത്സവത്തിന്റെ വേദിയിൽ മന്ത്രിമാരായ പി പ്രസാദ് പി രാജീവ് എന്നിവരെ ഇരുത്തിയാണ് ജയസൂര്യ വിമർശനം ഉന്നയിച്ചത്. കർഷകർക്ക് വേണ്ടി സംസാരിച്ചതിന് രാഷ്ട്രീയമില്ല. കൂടുതൽ വിശദീകരണത്തിനില്ലെന്നും നിലപാടിൽ ഉറച്ചു നിൽക്കുന്നതായും ജയസൂര്യ വ്യക്തമാക്കി.
സപ്ലൈകോയിൽ നൽകിയ നെല്ലിന് അഞ്ചാറു മാസത്തോളമായി പണം ലഭിക്കാത്തതിനാൽ കർഷകർ പ്രതിസന്ധിയിലാണ്. തിരുവോണ ദിവസം കർഷകനായ അച്ഛൻ പട്ടിണി കിടക്കുന്നത് കണ്ടാൽ ഏതൊരു മകനാണ് കൃഷിയിലേക്ക് ഇറങ്ങാൻ തോന്നുന്നതെന്ന് ജയസൂര്യ ചോദിച്ചു. കൂടാതെ സംസ്ഥാനത്ത് പച്ചക്കറികളുടെ ഗുണനിലവാരം പരിശോധിക്കാൻ സംവിധാനമില്ലെന്നും ചൂണ്ടിക്കാട്ടി. യുവതലമുറക്ക് ഷർട്ടിൽ ചേറു പുരളുന്നത് താല്പര്യമില്ലെന്നും പച്ചക്കറി അധികം കഴിക്കാത്ത ജനതയാണ് ഇപ്പോൾ ഉള്ളതെന്നുമുള്ള മന്ത്രി പി രാജീവിന്റെ പ്രസ്താവനക്ക് മറുപടിയായിട്ടാണ് ജയസൂര്യ ഇക്കാര്യങ്ങൾ പറഞ്ഞത്.
ഗുണനിലവാര പരിശോധനക്ക് സംവിധാനമില്ലെന്നത് സത്യമാണെന്നും അത് ഉടൻ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നെല്ല് സംഭരിക്കുമ്പോൾ കർഷകർക്ക് നൽകേണ്ട പണത്തിൽ 20.40 രൂപ കേന്ദ്രത്തിന്റെയും 7.80 രൂപ സംസ്ഥാനത്തിന്റെ വിഹിതവുമാണ്. കേന്ദ്ര വിഹിതം കിട്ടാൻ വൈകിയതിനാൽ സംസ്ഥാന സർക്കാർ വായ്പ്പ എടുത്താണ് പണം കർഷകർക്ക് നൽകിയത്. അത്കൊണ്ട് തന്നെ വായ്‌പ്പാ നൽകാൻ വൈകിയത് സത്യമാണ് അത് പരിഹരിക്കാൻ മന്ത്രിതല സമിതി രൂപീകരിച്ചിട്ടുണ്ടെന്നും പി രാജീവ് പറഞ്ഞു.
അതേസമയം കൃഷ്ണപ്രസാദിന് പണം നൽകിയെന്നും അതിന്റെ രസീത് ഉണ്ടെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു. എന്നാൽ തനിക്ക് പണം കിട്ടാത്തതിനാണ് സമരം ചെയ്യുന്നതെന്ന് പറഞ്ഞിട്ടില്ല മറ്റു കർഷകർക്ക് വേണ്ടിയാണ് സമരമെന്നും കൃഷ്ണപ്രസാദ് വ്യക്തമാക്കി. മാത്രമല്ല തനിക്ക് പണം നൽകിയത് വായ്പ്പയായിട്ടാണ്. കൃഷി ചെയ്ത നെല്ല് നൽകുമ്പോൾ വായ്പ്പയായിട്ടാണോ പണം നൽകേണ്ടത്. ഇത് തുറന്ന് പറഞ്ഞപ്പോൾ സൈബർ ആക്രമണം നേരിടേണ്ട അവസ്ഥയാണെന്നും കൃഷ്ണപ്രസാദ് പറഞ്ഞു. കർഷകർക്ക് വേണ്ടി സംസാരിച്ചതിന് ജയസൂര്യക്ക് വലിയ സല്യൂട്ട് നൽകുകയാണ് അദ്ദേഹത്തിനും ഇതിന്റെ പേരിൽ സൈബർ ആക്രമണം നേരിടേണ്ടി വരുന്നുണ്ട്. പ്രശ്നം രാഷ്ട്രീയവത്കരിക്കാനല്ല ശ്രമിക്കുന്നത് കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണെന്നും കൃഷ്ണപ്രസാദ് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here