യുദ്ധം റിപ്പോർട്ട് ചെയ്യാൻ കേരളത്തിൽ നിന്നാദ്യമായി അരുൺ ലക്ഷ്മൺ; IANS അസോ.എഡിറ്റർ ഉടൻ ടെൽ അവീവിൽ എത്തും

തിരുവനന്തപുരം: മലയാളി മാധ്യമപ്രവര്‍ത്തകന്‍ പലസ്തീൻ- ഇസ്രയേൽ യുദ്ധം റിപ്പോർട്ട് ചെയ്യാൻ യുദ്ധഭൂമിയിലേക്ക്. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിന്റെ (ഇൻഡോ-ഏഷ്യൻ ന്യൂസ് സർവീസ്) അസോസിയേറ്റ് എഡിറ്റര്‍ അരുണ്‍ ലക്ഷ്മണാണ് ശനിയാഴ്ച രാവിലെ ടെല്‍ അവീവിലേക്ക് തിരിച്ചത്. യുദ്ധമേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കേരളത്തില്‍ നിന്നും പോകുന്ന ആദ്യ മാധ്യമ പ്രവര്‍ത്തകനാണ് അരുണ്‍.

ദി പയനിയർ, ഓർഗനൈസർ, ഹിന്ദുസ്ഥാൻ സമാചാർ, ന്യൂ ഇന്ത്യൻ എക്സ്പ്രസ് എന്നീ മാധ്യമ സ്ഥാപനങ്ങളിലെ വിവിധ തസ്തികളിൽ പ്രവർത്തിച്ചിട്ടുണ്ട്. മുൻ കേന്ദ്രമന്ത്രി പി.സി. തോമസിൻ്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി പ്രവർത്തിച്ചിട്ടുണ്ട്‌. തലശ്ശേരി സ്വദേശിയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top