ഐഎഎസ് അത്യാഗ്രഹത്തിന് അറുതിയില്ല; വിരമിച്ചിട്ടും മാസപ്പടി വേണമെന്ന് ഐഎഎസുകാര്‍
തിരുവനന്തപുരം: സർക്കാരിനോട് വിചിത്ര ആവശ്യവുമായി ഐഎഎസുകാർ. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് മാസപ്പടി ലഭിക്കണമെന്നാണ് കേരള ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷന്റെ ആവശ്യം. വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവര്‍ക്ക് ലഭിക്കുന്നതിന് തുല്യമായ ആനുകൂല്യം വേണമെന്നാണ് ആവശ്യം.
2022 സെപ്റ്റംബര്‍ 27ന് വിരമിച്ച ഹൈക്കോടതി ജഡ്ജിമാരുടെ പ്രതിമാസ ആനുകൂല്യം കൂട്ടിയിരുന്നു .വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസിന് 11000 രൂപയും ജഡ്ജിമാർക്ക് 8000 രൂപയുമാണ് വർദ്ധിപ്പിച്ചത്. നിലവിൽ 25000, 20000 രൂപയാണ് യഥാക്രമം ചീഫ് ജസ്റ്റിസുമാരും ജഡ്ജിമാരു കൈപ്പറ്റിയിരുന്നു. ഇത് ചൂണ്ടികാട്ടി തങ്ങള്‍ക്കും ആനുകൂല്യം ലഭിക്കണമെന്നാവശ്യപ്പെട്ട് അതേ ദിവസം ഐഎഎസ് അസോസിയേഷന് വേണ്ടി സെക്രട്ടറി എംജി രാജമാണിക്യം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ സര്‍ക്കാര്‍ നിവേദനത്തില്‍ നടപടി എടുത്തിരുന്നില്ല.
ജഡ്ജിമാര്‍ വീണ്ടും പ്രതിമാസ ആനുകൂല്യം 50000 രൂപയും 45000 രൂപയുമാക്കണം എന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിരിക്കുകയാണ്.ഇത് ചൂണ്ടിക്കാട്ടി തങ്ങളുടെ നിവേദനത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉടന്‍ ഉണ്ടാകണമെന്നാണ് ഐഎഎസ് അസോസിയേഷന്റെ ആവശ്യം. ഇത് ആവശ്യപ്പെട്ട് വീണ്ടും സര്‍ക്കാരിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഐഎഎസ് അസോസിയേഷന്‍. ജീവിത ചെലവ് വർധിച്ചതിനാൽ ആനുകൂല്യം ലഭിച്ചേ തീരൂ എന്ന വാശിയിലാണ് ഐഎഎസ് അസോസിയേഷന്‍.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here