പെന്‍ഷന് പുറമേ പ്രത്യേക ആനുകൂല്യം വേണമെന്ന് ഐഎഎസുകാര്‍; ആവശ്യം സര്‍ക്കാര്‍ പരിഗണനയില്‍

കൊച്ചി: ഹൈക്കോടതിയിലെ റിട്ടയേര്‍ഡ് ജഡ്ജിമാര്‍ക്ക് കിട്ടുന്നതുപോലെയുള്ള ആനുകൂല്യം ആവശ്യപ്പെട്ട് ഐഎഎസുകാരും സര്‍ക്കാരിന് മുന്നില്‍. വിരമിക്കലിനുശേഷം പെന്‍ഷനുപുറമേ മാസംതോറും പ്രത്യേക ആനുകൂല്യം നല്‍കണമെന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ ആവശ്യം സര്‍ക്കാര്‍ പരിശോധിക്കുകയാണ്.

ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പ്രതിമാസം 25,000 രൂപയും ജസ്റ്റിസുമാര്‍ക്ക് 20,000 രൂപയുമാണ് പെന്‍ഷന് പുറമേ പ്രത്യേക ആനുകൂല്യമായി നല്‍കുന്നത്. ഇതേ മാതൃകയില്‍ ആനൂകൂല്യം വേണമെന്നാണ് ഐഎഎസ് അസോസിയേഷന്റെ ആവശ്യം. വിവരാവകാശപ്രകാരം എം.കെ.ഹരിദാസ് നല്‍കിയ ചോദ്യത്തിനാണ് മറുപടി.

പെന്‍ഷനുപുറമേ എത്ര രൂപയാണ് പ്രത്യേക ആനുകൂല്യമായി നല്‍കേണ്ടതെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടില്ല. പെന്‍ഷനുപുറമേ അധിക ആനുകൂല്യം ലഭിക്കുന്ന മറ്റേതെങ്കിലും വിഭാഗമുണ്ടോ എന്ന ചോദ്യത്തിന് അത്തരം വിവരം നിലവിലില്ല എന്നാണ് മറുപടിയില്‍ പറയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top