ഗുണ്ടക്കൊപ്പം ഒളിച്ചോടി; തിരികെ വന്നപ്പോള്‍ വീട്ടില്‍ കയറ്റാത്തതിന് ഐഎഎസുകാരന്റെ ഭാര്യയുടെ ആത്മഹത്യ
ഗുജറാത്ത് വൈദ്യുത റഗുലേറ്ററി കമ്മിഷന്‍ സെക്രട്ടറിയായ രഞ്ജിത് കുമാറിന്റെ ഭാര്യ സൂര്യ ജയ് ആണ് ആത്മഹത്യ ചെയ്തത്. ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ സൂര്യ തിരികെ വീട്ടില്‍ എത്തിയപ്പോള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. സൂര്യ ഒന്‍പത് മാസം മുമ്പാണ് ഗുണ്ടാനേതാവായ മഹാരാജ് എന്നയാള്‍ക്കൊപ്പം ഒളിച്ചോടിയത്. ഇതോടെ രഞ്ജിത് കുമാര്‍ ഭാര്യയുമായുള്ള വിവാഹ മോചനത്തിന് നീക്കം തുടങ്ങുകയും ചെയ്തു.
ഇതിനിടെ അപ്രതീക്ഷിതമായാണ് സൂര്യ രഞ്ജിത്തിന്റെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം എത്തിയത്. ഈ സമയം രഞ്ജിത് കുമാര്‍ വിവാഹമോചനവുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി വീടിന് പുറത്തായിരുന്നു. സൂര്യയെ വീട്ടില്‍ പ്രവേശിപ്പിക്കരുതെന്ന് ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം രഞ്ജിത് കുമാര്‍ നല്‍കിയിരുന്നു. ഇതുമൂലം ജീവനക്കാര്‍ സൂര്യയെ തടഞ്ഞു. ഇതോടെ സൂര്യ വിഷം കഴിക്കുകയായിരുന്നു. വിഷം കഴിച്ച ശേഷം സൂര്യ തന്നെയാണ് 108ല്‍ സഹായത്തിനായി വിളിച്ചത്. പൊലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിച്ചു. സൂര്യയുടെ മൃതദേഹം ഏറ്റെടുക്കാന്‍ രഞ്ജിത് കുമാർ വിസമ്മതിച്ചു.
പതിനാലുകാരനെ തട്ടിക്കൊണ്ടുപോയി 2 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ സൂര്യയും കാമുകനായ ഗുണ്ടയും ഇവരുടെ കൂട്ടാളിയായ സെന്തില്‍ കുമാറും പ്രതിയായിരുന്നു. കുട്ടിയുടെ അമ്മയുമായുള്ള സാമ്പത്തിക തര്‍ക്കത്തിനെത്തുടര്‍ന്നായിരുന്നു തട്ടിക്കൊണ്ടുപോകല്‍. ഈ കേസില്‍ മധുര പൊലീസിന്റെ അറസ്റ്റ് ഭയന്നാണ് ഇവര്‍ ഭര്‍ത്താവായ ഐഎഎസ് ഉദ്യോഗസ്ഥന്റെ വീട്ടിലെത്തിയത്. സൂര്യയുടെ ആത്മഹത്യ കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here