ഐബി ഉദ്യോഗസ്ഥയുടെ ഗര്‍ഭഛിദ്രം എളുപ്പമാക്കിയത് ഒരു യുവതി; സുകാന്തിന് പിന്നില്‍ മാഫിയ സംഘമെന്ന് സംശയം; അന്വേഷണം തുടങ്ങി പോലീസ്

തിരുവന്തപുരത്ത് ട്രയിനിന് മുന്നില്‍ ചാടിയ ഐബി ഉദ്യോഗസ്ഥയെയും സുഹൃത്തായ സുകാന്തിനേയും ഗര്‍ഭഛിദ്രത്തിന് സഹായിച്ചത് ആരെന്ന് തിരഞ്ഞ് പോലീസ്. ഒരു യുവതിയാണ് എല്ലാ സഹായവും ചെയ്തത് എന്ന് വ്യക്തമായിട്ടുണ്ട്. ഇത് ആരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഗര്‍ഭഛിദ്രം നടത്തിയത്. ഇതിനായി വിവാഹ സര്‍ട്ടിഫിക്കറ്റ് ക്ഷണക്കത്ത് എന്നിവയെല്ലാം വ്യാജമായി ഉണ്ടാക്കിയിരുന്നു.

ഐബി ഉദ്യോഗസ്ഥയുമായി ആദ്യ രണ്ടുവട്ടം മാത്രമാണ് സുകാന്ത് ആശുപത്രിയില്‍ പോയത്. ഗര്‍ഭഛിദ്രം നടത്തിയ ദിവസം ഈ യുവതിയാണ് കൂടെ ഉണ്ടായിരുന്നത്. ഇത് പെണ്‍കുട്ടിയുടെ സുഹൃത്തല്ലെന്ന് കുടുംബം ഉറപ്പിച്ച് പറയുകയാണ്. സുകാന്തിന് പിന്നില്‍ ആരെങ്കിലും ഉണ്ടോ എന്നും സംശയിക്കുന്നുണ്ട്. കാരണം ഐബി ഉദ്യോഗസ്ഥയുടെ ശമ്പളം അടക്കം ലക്ഷങ്ങളാണ് സുകാന്ത് തട്ടിയെടുത്തത്. സ്വകാര്യ ചിത്രങ്ങളടക്കം ശേഖരിച്ച് ഭീഷണിപ്പെടുത്തുന്ന മാഫിയയുടെ ഭാഗമാണോ എന്നും പരിശോധിക്കുന്നുണ്ട്.

2023 ഡിസംബറില്‍ ജോധ്പുരിലെ ട്രെയിനിങിനിടെയാണ് സുകാന്തും ഉദ്യോഗസ്ഥയും അടുപ്പത്തിലായത്. പിന്നാലെ തിരുനന്തപുരത്ത് ഒരുമിച്ച് തമാസവും തുടങ്ങി. 2024ലാണ് ഗര്‍ഭഛിത്രം നടത്തിയത്. ഇതിന്റെല എല്ലാം രേഖകള്‍ വീട്ടുകാര്‍ക്ക് ബാഗില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ഓരോ വിവരങ്ങള്‍ പുറത്ത് വരുമ്പോഴും കൂടുതല്‍ ദുരൂഹമാവുകയാണ് കേസ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top