സുകാന്തിനെ തേടി അലഞ്ഞ് പോലീസ്; കേരളത്തിന് പുറത്തും തിരച്ചില്‍; ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ അന്വേഷണ സംഘത്തിന് നാലുപാട് നിന്നും വിമര്‍ശനം

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പോലീസിന് നേരെ വലിയ വിമര്‍ശനം ഉയരുന്നു. ആദ്യ മൂന്ന് ദിവസം ഒരു നടപടിയും സ്വീകരിക്കാതെ അലംഭാവം കാട്ടി പ്രതിക്ക് രക്ഷപ്പെടാന്‍ പോലീസ് എല്ലാ സഹായവും ചെയ്‌തെന്നാണ് ആരോപണം ഉയരുന്നത്. ഐബി ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകനായ സുകാന്ത് സാമ്പത്തികമായും ലൈംഗികമായി ചൂഷണം ചെയ്തു എന്നതടക്കമുള്ള വിവരം പോലും വീട്ടികാര്‍ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. ഇത് വാര്‍ത്തയായതോടെയാണ് പോലീസ് എന്തെങ്കിലും നടപടി തുടങ്ങിയത്.
ഈ ദിവസം കൊണ്ട് തന്നെ അപകടം മണത്ത് സുകാന്ത് കുടുംബവുമായി മുങ്ങുകയും ചെയ്തു. ഇപ്പോള്‍ സുകാന്തിനെ തപ്പി നടക്കുകയാണ് പോലീസ്. രണ്ടു സംഘങ്ങളായി സുകാന്തിനെ തിരയുകയാണെന്നാണ് പോലീസ് ഇപ്പോള്‍ പറയുന്നത്. ഒരു സംഘം കേരളത്തിന് അകത്തും മറ്റൊരു സംഘം മറ്റ് സംസ്ഥാനങ്ങളിലും പരിശോധന നടത്തുകയാണ്. എന്നാല്‍ ഇതുവരേയും ഒരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല.
സുകാന്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഐ പാഡ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. ഇതിലെ വിവരങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്.്. 3 ലക്ഷത്തിലധികം രൂപ യുവതിയില്‍ നിന്നും സുകന്ത് തട്ടിയിരുന്നു. കൂടാതെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് ലൈംഗികമായി ചൂഷണം ചെയ്യുകയും ഗര്‍ഭഛിദ്രത്തിന് വിധേയ ആക്കുകയും ചെയ്തു. ഇയാളെ പിടികൂടി ചോദ്യം ചെയ്താലേ കൂടുതല്‍ വ്യക്തത വരികയുള്ളൂ. ഇപ്പോള്‍ ഡിസിപിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് അന്വേഷണം നടക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here