ഐബി ഉദ്യോഗസ്ഥ ഇരായയത് കടുത്ത ലൈംഗിക ചൂഷണത്തിന്; പലയിടങ്ങളില്‍ കൊണ്ടുപോയി; സുകാന്തിന്റെ വീട്ടിലെ റെയ്ഡില്‍ നിര്‍ണ്ണായ വിവരങ്ങള്‍

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ശേഖരിച്ച് പോലീസ്. കേസിലെ പ്രതി സുകാന്തിന്റെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് വിവരങ്ങള്‍ ലഭിച്ചത്. സുകാന്തിന്റെ ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, ഡയറികള്‍, യാത്രാ രേഖകള്‍ തുടങ്ങിയവയാണ് ലഭിച്ചത്. ഇത് വിശദമായി പരിശോധിച്ചപ്പോഴാണ് ലൈംഗികചൂഷണത്തിന്റെ വ്യാപ്തി പോലീസിന് മനസിലായത്.

തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥയെ സംസ്ഥാനത്തിന് അകത്തും പുറത്തും പല സ്ഥലങ്ങളില്‍ എത്തിച്ച് ചൂഷണത്തിന് ഇരയാക്കി. ഗര്‍ഭഛിദ്രത്തിനും വിധേയയാക്കി. വിവാഹ വാഗ്ദാനം നല്‍കിയാണ് ഇതെല്ലാം ചെയ്തത്. കൂടാതെ സാമ്പത്തികമായും ചൂഷണം ചെയ്തു. എന്നാല്‍ വിവാഹക്കാര്യം പറഞ്ഞതോടെ പിന്‍മാറുകയും ചെയ്തു.

തിരുവനന്തപുരത്ത് നിന്നും ഒരു സംഘം മലപ്പുറത്ത് ക്യാംപ് ചെയ്താണ് സുകാന്തിനായി തിരച്ചില്‍ നടത്തുന്നത്. ഇയാളുടെ വീട്ടുകാരും ഒളിവിലാണ്. മൊബൈല്‍ ഫോണില്‍ നിന്നും ചാറ്റ് വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. മാര്‍ച്ച് 24-നാണ് പേട്ട റെയില്‍വേ മേല്‍പ്പാലത്തിന് സമീപം ഐബി ഉദ്യോഗസ്ഥയെ തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്.

യുവതിയുടെ കുടുംബം സുകാന്തിനെതിരെ പരാതി നല്‍കിയത് കൂടാതെ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തതിന്റെ തെളിവുകള്‍ ഹാജരാക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പോലീസ് ബലാത്സംഗക്കുറ്റം ഉള്‍പ്പെടെ ചുമത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top