ഇന്ത്യ പാകിസ്ഥാനിലേക്ക് ഇല്ല; ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ നടത്തും. പാകിസ്ഥാനില്‍ പോയി കളിക്കില്ലെന്ന ഇന്ത്യൻ നിലപാട് അംഗീകരിച്ചാണ് ഐസിസി ബോര്‍ഡ് യോഗത്തിന്റെ തീരുമാനം. ഐസിസി ചെയര്മാന് ജയ് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന ബോര്‍ഡ് യോഗമാണ് തീരുമാനമെടുത്തത്. ഹൈബ്രിഡ് മോഡലിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
പാകിസ്ഥാനും ഇന്ത്യയില്‍ കളിക്കില്ല. ഈ മത്സരങ്ങളും ഹൈബ്രിഡ് മോഡലില്‍ തന്നെയാകും നടക്കുന്നത്. അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏഷ്യാ കപ്പ്, 2026ലെ ട്വന്റി20 ലോകകപ്പ്, വനിതാ ലോകകപ്പ് മത്സരങ്ങള്‍ എന്നിവയ്ക്ക് എല്ലാം തീരുമാനങ്ങള്‍ ബാധകമാകും.
വരുന്ന ഫെബ്രുവരി 19നാണ് ചാമ്പ്യൻസ് ട്രോഫി തുടങ്ങുന്നത്. ഇന്ത്യയുടേത് ഒഴികെയുള്ള എല്ലാ മത്സരങ്ങളും പാക്കിസ്ഥാനില്‍ തന്നെ നടക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here