ഇന്ത്യന്‍ ടീമിനെ ഇന്ത്യയിലെത്തി പരാജയപ്പെടുത്തണമെന്ന് ടീമിനോട് മുന്‍ പാക് താരം; ചാമ്പ്യന്‍സ് ട്രോഫി വിവാദത്തിനിടെ ഷുഐബ് അക്തര്‍
ഐസിസി ചാമ്പ്യൻസ് ട്രോഫിയുമായി ബന്ധപ്പെട്ട് ഇന്ത്യ-പാക് തര്‍ക്കം കൊടുമ്പിരി കൊള്ളുകയാണ്. ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്ന പാകിസ്ഥാനില്‍ പോയി കളിക്കാന്‍ ഇന്ത്യ തയ്യാറല്ല. അതേസമയം ഇന്ത്യ മുന്നോട്ടുവച്ച ഹൈബ്രിഡ് മാതൃക പാകിസ്താന്‍ അംഗീകരിച്ചിരിക്കുകയാണ്. ഇന്ത്യന്‍ മത്സരങ്ങള്‍ ദുബായില്‍ നടത്തണം എന്നാണ് ഇന്ത്യ ആവശ്യപ്പെട്ടത്. ഇതിനിടയിലാണ് ശ്രദ്ധേയമായ പ്രതികരണവുമായി മുന്‍ പാക് ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തർ രംഗത്തുവന്നിരിക്കുന്നത്.
ഇന്ത്യയെ ഇന്ത്യന്‍ മണ്ണിലെത്തി തോല്‍പ്പിക്കണമെന്ന ആഹ്വാനമാണ് പാക് ടീമിന് ഷുഐബ് നല്‍കിയത്. സൗഹൃദത്തിന്റെ കൈ പാകിസ്താന്‍ നീട്ടണം. ഇന്ത്യയിലേക്ക് പാക് ടീം പോകണം. അവിടെ വച്ച് ഇന്ത്യയെ തോല്‍പ്പിക്കണം. മുന്‍ താരം ആവശ്യപ്പെടുന്നു.
2008-ലെ ഏഷ്യാ കപ്പിൽ കളിക്കാനാണ് ഇന്ത്യ അവസാനമായി പാകിസ്ഥാനിലേക്ക് പോയത്. എന്നാല്‍ 2023 ലോകകപ്പ് ക്രിക്കറ്റിനായി പാകിസ്താന്‍ ഇന്ത്യയിലേക്ക് വന്നിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here