ചാമ്പ്യൻസ് ട്രോഫിയിൽനിന്നും ഇന്ത്യ പിൻമാറിയാൽ സംഭവിക്കുന്നത് ഇതാണ്

2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ പാക്കിസ്ഥാനിലാണ് നടക്കുക. പാക്കിസ്ഥാനിലേക്ക് ഇന്ത്യൻ ടീമിനെ അയക്കാൻ കഴിയില്ലെന്നാണ് നിലവിൽ ബിസിസിഐ അറിയിച്ചിട്ടുള്ളത്. അതേസമയം, സുരക്ഷാ ഭീഷണി ഒഴിവാക്കാനും ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ അനുമതി ലഭിക്കാനും വേണ്ടി ലാഹോർ മാത്രമാണ് ഇന്ത്യയുടെ മത്സരങ്ങൾക്കുള്ള വേദിയായി പാക്കിസ്ഥാൻ നിശ്ചയിച്ചിട്ടുള്ളത്.
ദുബായ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് ഇന്ത്യയുടെ മത്സരവേദികൾ മാറ്റണമെന്നാണ് ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ഇതുസംബന്ധിച്ച് ചർച്ചകളൊന്നും നടന്നിട്ടില്ല. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മറ്റു നിരവധി ഓപ്ഷനുകൾ നോക്കുന്നുണ്ടെങ്കിലും ബിസിസിഐയുടെ ആവശ്യം പരിഗണനയ്ക്ക് എടുത്തിട്ടില്ല. പാക്കിസ്ഥാനിൽതന്നെ മത്സരങ്ങൾ നടത്താൻ തീരുമാനിച്ചാൽ സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി ഇന്ത്യയ്ക്ക് മത്സരങ്ങളിൽനിന്നും പിന്മാറാൻ തീരുമാനിക്കാം, കാരണം സർക്കാരിന്റെ അനുമതി ലഭിക്കാൻ സാധ്യതയില്ല.
ചാമ്പ്യൻസ് ട്രോഫിയിൽനിന്നും ഇന്ത്യൻ ടീം പിൻമാറിയാൽ, 2023 ലെ ഏകദിന ലോകകപ്പ് സ്റ്റാൻഡിംഗിൽ 9-ാം സ്ഥാനത്തുള്ള ശ്രീലങ്ക ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് പകരമായി എത്തും. കഴിഞ്ഞ വർഷം ഏഷ്യ കപ്പ് മത്സരങ്ങൾ പാക്കിസ്ഥാനിൽ നടന്നപ്പോൾ ഇന്ത്യൻ ടീമിന് സർക്കാർ യാത്രാനുമതി നൽകാത്തതിനെ തുടർന്ന് ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റിയിരുന്നു. 2008 ലെ ഏഷ്യാ കപ്പിനുശേഷം ഇന്ത്യൻ ടീം പാക്കിസ്ഥാനിൽ മത്സരങ്ങൾ കളിച്ചിട്ടില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here