വൺ ഡേ എക്സ്പ്രസിൽ നടൻ രൺവീർ സിംഗിൻ്റെ യാത്ര; ക്രിക്കറ്റ് ലോകകപ്പിൻ്റെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി

ഇന്ത്യ വേദിയാകുന്ന ക്രിക്കറ്റ് ലോകകപ്പ് 2023ന്റെ ഔദ്യോഗിക ഗാനം ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ഇന്ന് പുറത്തിറക്കി. ‘ദിൽ ജഷ്‌ൻ ബോലെ’ എന്നാണ് ഈ ഗാനത്തിന്റെ പേര്, അതിൽ ബോളിവുഡ് നടൻ രൺവീർ സിംഗാണ് അവതരണ ഗാനത്തിൽ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്. പ്രശസ്ത ബോളിവുഡ് സംഗീതസംവിധായകനായ പ്രീതമാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചാഹലിന്റെ ഭാര്യ ധനശ്രീ വർമയാണ് ഗാനത്തിൻ്റെ കൊറിയോഗ്രാഫി നിർവ്വഹിച്ചിരിക്കുന്നത്.

മൂന്ന് മിനിറ്റ് 22 സെക്കൻഡ് ദൈർഘ്യമുള്ള ഗാനത്തിൽ ചിത്രീകരിക്കുന്നത് ‘വൺ ഡേ എക്‌സ്‌പ്രസിൽ’ ഇന്ത്യയിലൂടെയുള്ള യാത്രയാണ്.”സ്റ്റാർ സ്പോർട്സ് കുടുംബത്തിന്റെ ഭാഗമായും കടുത്ത ക്രിക്കറ്റ് ആരാധകനായും, 2023 ലെ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിനുള്ള ഈ ഗാനത്തിൻ്റെ ഭാഗമാകുന്നത് ശരിക്കും തനിക്ക് ലഭിക്കുന്ന ഒരു ബഹുമതിയാണ്. നമ്മൾ എല്ലാവരും ഇഷ്ടപ്പെടുന്ന കായിക വിനോദമായ ക്രിക്കറ്റ് ഒരു ആഘോഷമാണ്” – എന്ന് ഗാനം പുറത്തിറക്കുന്ന വേളയിൽ രൺവീർ സിംഗ് പറഞ്ഞു.

ഈ ഗാനത്തിലുടെ ക്രിക്കറ്റ് മാമാങ്കം ആഘോഷിക്കാൻ ലോകത്തെ ക്ഷണിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് സംഗീതസംവിധായകൻ പ്രീതം പറഞ്ഞു. “ക്രിക്കറ്റ് ഇന്ത്യയുടെ ഏറ്റവും വലിയ അഭിനിവേശമാണ്, എക്കാലത്തെയും വലിയ ലോകകപ്പിനായി ഒരുക്കിയ ‘ദിൽ ജഷ്‌ൻ ബോലെ’ എനിക്ക് ഒരു വലിയ ബഹുമതിയാണ്. ഈ ഗാനം 1.4 ബില്യൺ ഇന്ത്യൻ ആരാധകർക്ക് മാത്രമല്ല, ലോകം മുഴുവനും ഇന്ത്യയിലേക്ക് വരാനും ഒന്നാകാനും വേണ്ടിയുള്ളതാണ്. ” ഗാനം പുറത്തിറക്കുന്ന വേളയിൽ അദ്ദേഹം പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top