കണ്ണൂരില്‍ വീണ്ടും ബോംബ് സ്‌ഫോടനം; ഇത്തവണ പൊട്ടിയത് രണ്ട് ഐസ്‌ക്രീം ബോംബുകള്‍; സ്‌ഫോടനം സിപിഎം- ബിജെപി സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ
May 13, 2024 10:43 AM

കണ്ണൂര്‍: ബാവോട് പരിയാരത്താണ് സിപിഎം – ബിജെപി സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ ബോംബ് സ്‌ഫോടനമുണ്ടായത്. പുലര്‍ച്ചെ നാല് മണിയോടെ രണ്ട് ഐസ്‌ക്രീം ബോംബുകള്‍ റോഡില്‍ എറിഞ്ഞ് പൊട്ടിക്കുകയായിരുന്നു. ക്ഷേത്രത്തിലെ ഉത്സവുമായി ബന്ധപ്പെട്ടാണ് ഇരു പാര്‍ട്ടിക്കുമിടയില്‍ തര്‍ക്കമുണ്ടായത്. ഇന്നലെയും കൊടിതോരണങ്ങള്‍ കെട്ടുന്നതുമായി ബന്ധപ്പെട്ടും പ്രശ്‌നങ്ങളുണ്ടായി. തുടര്‍ന്ന് പൊലീസിനെ വിന്യസിക്കുകയും ചെയ്തിരുന്നു.
പൊലീസ് പട്രോളിംഗിനിടെയാണ് ബോംബ് സ്‌ഫോടനമുണ്ടായത്. അക്രമികള്‍ ആരെന്ന് കണ്ടെത്തിയിട്ടില്ല. സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരുത്താന്‍ ചക്കരക്കല്‍ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇരു പാര്‍ട്ടിക്കാരേയും ഇന്ന് ചര്‍ച്ചയ്ക്കും വിളിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here