കോ​വാ​ക്‌​സി​ന് എതിരെയുള്ള പ​ഠ​ന ​റി​പ്പോ​ര്‍​ട്ട് ഐസിഎംആര്‍ തള്ളി; പഠനവുമായി സഹകരിച്ചിട്ടില്ല; ബ​നാ​റ​സ് ഹി​ന്ദു സ​ര്‍​വ​ക​ലാ​ശാ​ല റിപ്പോര്‍ട്ടിന് കൃത്യതയില്ലെന്ന് വിമര്‍ശനം

ഡ​ല്‍​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​നാ​യ കോ​വാ​ക്‌​സി​ന് എതിരെയുള്ള പ​ഠ​ന​റി​പ്പോ​ര്‍​ട്ട് ത​ള്ളി ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ച്. വാക്സിന്‍ എടുത്തവരില്‍ മൂന്നില്‍ ഒരാള്‍ക്ക് പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന പ​ഠ​ന​ റി​പ്പോ​ര്‍​ട്ടിനെതിരെയാണ് ഐസിഎംആര്‍ രംഗത്തുവന്നത്. ബ​നാ​റ​സ് ഹി​ന്ദു സ​ര്‍​വ​ക​ലാ​ശാ​ല ന​ട​ത്തി​യ ഗ​വേ​ഷ​ണം കൃ​ത്യ​ത​യോ​ടെ​യു​ള്ള​ത​ല്ലെ​ന്നും ഈ ​പ​ഠ​ന​വു​മാ​യി സ​ഹ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും ഐ​സി​എം​ആ​ര്‍ വ്യ​ക്ത​മാ​ക്കി.

പ​ഠ​ന​റി​പ്പോ​ര്‍​ട്ടി​ല്‍ ഐ​സി​എം​ആ​റി​നെ ഉ​ദ്ധ​രി​ച്ച​ത് ജ​ന​ങ്ങ​ളി​ല്‍ തെ​റ്റി​ദ്ധാ​ര​ണ ഉ​ണ്ടാ​ക്കു​ന്ന​തിനാല്‍ ഉ​ട​ന്‍ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഗ​വേ​ഷ​ക​ര്‍​ക്കും ജേ​ര്‍​ണ​ല്‍ എ​ഡി​റ്റ​ര്‍​ക്കും ഐ​സി​എം​ആ​ര്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ രാ​ജീ​വ് ബാ​ല്‍ ക​ത്ത​യ​ച്ചു.

സ്പ്രിം​ഗ​ര്‍ നേ​ച്ച​ര്‍ എ​ന്ന ജേ​ര്‍​ണ​ലി​ലാ​ണ് കോ​വാ​ക്‌​സി​ന്‍റെ പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ളെ​പ്പ​റ്റി പ​റ​യു​ന്ന ബ​നാ​റ​സ് ഹി​ന്ദു സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ പ​ഠ​ന റി​പ്പോ​ര്‍​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. വാ​ക്‌​സി​ന്‍ എ​ടു​ത്ത​വ​രി​ല്‍ മൂ​ന്നി​ലൊ​രാ​ള്‍​ക്ക് പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ള്‍ ഉ​ണ്ടാ​യ​താ​യാ​ണ് പ​ഠ​ന റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. ശ്വാ​സ​കോ​ശ അ​ണു​ബാ​ധ, ഹൃ​ദ​യാ​ഘാ​തം, ഞ​ര​മ്പി​നെ ബാ​ധി​ക്കു​ന്ന രോ​ഗ​ങ്ങ​ള്‍, ച​ര്‍​മ​രോ​ഗ​ങ്ങ​ള്‍, തു​ട​ങ്ങി​യ​വ റി​പ്പോ​ര്‍​ട്ട് ചെ​യ്‌​തെ​ന്നും പ​ഠ​ന​ത്തി​ലു​ണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top