അതിജീവിതയുടെ കൂടെ നിന്ന നഴ്സിങ് ഓഫീസറെ സ്ഥലം മാറ്റി; പ്രതികാര നടപടിയെന്ന് ആക്ഷേപം

കോഴിക്കോട്: മെഡിക്കല്‍ കോളജ് ഐസിയുവില്‍ പീഡനത്തിനിരയായ അതിജീവിതയെ പിന്തുണച്ച സീനിയര്‍ നഴ്സിങ് ഓഫീസര്‍ പി.ബി.അനിതയെ സ്ഥലം മാറ്റി. ഇടുക്കി മെഡിക്കൽ കോളജിലേക്കാണ് സ്ഥലം മാറ്റിയത്. അതിജീവിതയെ ഭീഷണിപ്പെടുത്തിയതിന്റ പേരില്‍ അഞ്ച് ജീവനക്കാരെ സ്ഥലം മാറ്റിയിരുന്നു. അനിതയെ സ്ഥലം മാറ്റിയതിനെതിരെ നഴ്സുമാരിലും പ്രതിഷേധമുണ്ട്. മെഡിക്കൽ കോളജിലെ നഴ്സുമാരുടെ പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

മാര്‍ച്ച് 18 നാണ് ശസ്ത്രക്രിയ കഴിഞ്ഞ യുവതി ലൈംഗിക അതിക്രമത്തിനിരയായത്. പ്രതിയായ അറ്റന്‍ഡര്‍ ശശീന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ അഞ്ച് വനിത ജീവനക്കാര്‍ ശസ്ത്രക്രിയ വാര്‍ഡിലെത്തി അതിജീവിതയെ ഭീഷണിപ്പെടുത്തി കേസ് പിന്‍വലിപ്പിക്കാന്‍ ശ്രമിച്ചു. വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അനിതയാണ് ഇക്കാര്യം നഴ്സിങ് സൂപ്രണ്ടിനെ അറിയിച്ചത്. ഇതെത്തുടര്‍ന്ന് അഞ്ചുപേരെയും സസ്പെന്‍ഡ് ചെയ്തു. എന്‍ജിഒ യൂണിയന്‍ നേതാവ് നേരത്തെ അനിതയെ ഭീഷണിപ്പെടുത്തിയത് വിവാദമായിരുന്നു.

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ രൂപീകരിച്ച അന്വേഷണസമിതിയുടെ റിപ്പോര്‍ട്ടിന്റ അടിസ്ഥാനത്തില്‍ ഇവരെ കോട്ടയത്തും തൃശൂരുമായി സ്ഥലം മാറ്റിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പകപോക്കലാണ് അനിതക്ക് എതിരെ വന്നതെന്ന ആക്ഷേപമാണ് ശക്തമാകുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top