ഇടമലയാർ കനാല്‍ അഴിമതി; 44 പ്രതികൾക്ക് മൂന്ന് വർഷം തടവും പിഴയും

ഇടമലയാർ ഇറിഗേഷൻ പദ്ധതി ഭാഗമായ ചാലക്കുടി വലതുകര കനാൽ പുനരുദ്ധാരണത്തിലെ അഴിമതി കേസിൽ 44 പ്രതികൾക്ക് മൂന്നുവർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ. തൃശൂർ വിജിലൻസ് കോടതിയുടേതാണ് വിധി. കേസില്‍ ഒരാളെ കുറ്റവിമുക്തനാക്കി.

8 കിലോമീറ്റർ മാത്രം നീളമുള്ള കനാലിന്റെ പണി 44 കരാറുകാർക്ക് വീതിച്ച് നൽകിയതിൽ അഴിമതിയുണ്ടെന്നാണ് വിജിലന്‍സ് കേസ്. എക്സിക്യൂട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എൻജിനിയർമാർ, ഓവർസിയർമാർ, കോൺട്രാക്ടർമാർ അടക്കം 50 പേരെ പ്രതികളാക്കിയാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിലെ പ്രതികൾ ഗൂഡാലോചന നടത്തി കനാൽ പണിയില്‍ അഴിമതി കാണിച്ചു. അതുമൂലം സർക്കാരിന് ഒരു കോടിയോളം രൂപയുടെ നഷ്ടം ഉണ്ടായി എന്നാണ് കേസ്.

എക്സിക്യൂട്ടീവ് എൻജിനിയറുടെ സാമ്പത്തിക പരിധി 15 ലക്ഷം രൂപയാണ്. തന്റെ അധികാരപരിധിയിൽ തന്നെ പണി വരണം എന്ന ഉദ്ദേശത്തോടെ 8 കിലോമീറ്റർ വരുന്ന കനാലിന്റെ പണി 200മുതൽ 300 മീറ്റർ എന്ന രീതിയിൽ കോൺട്രാക്ടർമാർക്ക് വിഭജിച്ച് നല്‍കി. ഈ കേസാണ് വിജിലന്‍സ് അന്വേഷിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top