ഒരേ നമ്പറില്‍ രണ്ട് തിരിച്ചറിയല്‍ കാര്‍ഡ്; വോട്ട് ചെയ്യാനാകാതെ മടങ്ങി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി; കളക്ടര്‍ക്ക് പരാതി

തിരുവനന്തപുരം : വോട്ട് ചെയ്യാനാകാതെ മടങ്ങി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെഎം എബ്രഹാം. ഒരേ നമ്പറില്‍ രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വോട്ട് ചെയ്യാന്‍ കഴിയാതിരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ ജഗതി സ്‌കൂളിലെ ബൂത്തിലായിരുന്നു എബ്രഹാമിന് വോട്ട്. രാവിലെ തന്നെ വോട്ട് ചെയ്യാന്‍ ബൂത്തിലെത്തിയപ്പോഴാണ് പിഴവ് കണ്ടെത്തിയത്.

കെഎം എബ്രഹാമിന്റെ വോട്ടര്‍ ഐഡി കാര്‍ഡിന്റെ അതേ നമ്പറില്‍ മറ്റൊരു തിരിച്ചറിയല്‍ കാര്‍ഡ് കൂടി ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. എബ്രഹാമിന്റെ പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പര്‍ മറ്റൊരു സ്ത്രീയുടെ പേരിലാണ് വോട്ടേഴ്സ് ലിസ്റ്റില്‍ കാണിച്ചിരിക്കുന്നത്. ഇതോടെ വോട്ട് രേഖപ്പെടുത്താന്‍ കഴിയാതെ എബ്രഹാം മടങ്ങി. പിന്നാലെ കളക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.

എങ്ങനെയാണ് ഒരേ നമ്പറില്‍ രണ്ട് തിരിച്ചറിയല്‍ കാര്‍ഡുണ്ടായതെന്നതില്‍ വ്യക്തതയില്ല. പരാതി പരിശോധിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top