അടിമാലി അപകടത്തില്‍ ശരണ്യക്ക് നഷ്ടമായത് ഭര്‍ത്താവും മകനും; മരിച്ചത് നാല് പേര്‍; ഇടുക്കിയെ നടുക്കി വിനോദസഞ്ചാരികളുടെ മരണം

അടിമാലി: ഇടുക്കിയെ നടുക്കി വിനോദസഞ്ചാരികളുടെ മരണം. അടിമാലി മാങ്കുളത്ത് ട്രാവലർ മറിഞ്ഞാണ് തമിഴ്നാട് സ്വദേശികളായ നാല് പേർ മരിച്ചത്. തേനി സ്വദേശികളായ ഗുണശേഖരന്‍ (71), അഭിനേഷ് മൂർത്തി, മകന്‍ തന്‍വിക് (1), ഈറോഡ് വിശാഖ മെറ്റല്‍ ഉടമ പി.കെ. സേതു (34) എന്നിവരാണ് മരിച്ചത്. ക്രാഷ് ബാരിയര്‍ തകര്‍ത്ത് വാഹനം 30 അടി താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു.
അപകടത്തിൽ ഭർത്താവും കുഞ്ഞുമാണ് ശരണ്യക്ക് നഷ്ടമായത്. ഇവരുടെ മരണവിവരം യുവതി അറിഞ്ഞിട്ടില്ല. മകന്‍ അടിമാലി താലൂക്ക് ആശുപത്രിയിൽ വച്ചും ഭർത്താവ് തൊടുപുഴയിലെ സ്വകാര്യ ആശുപതിയിൽ വച്ചുമാണ് മരിച്ചത്.
ആനന്ദ പ്രഷർ കുക്കർ കമ്പനിയിലെ ഫാമിലി ടൂർ ആയിരുന്നു ദുരന്തത്തിൽ അവസാനിച്ചത്. കമ്പനിയിലെ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്.
അറുമുഖം (63), ശരണ്യ (24), വൈഗ (12), ഗീത (30), രൺവീർ (6), സന്ധ്യ വല്ലി (35), പ്രസന്ന (39), ദേവ ചന്ദ് (9), ജ്യോതി മണി (65), അന്ന പുഷ്പം (55), ഡ്രൈവർ ഒബ്ളി രാജ് (36) എന്നിവര്‍ അടിമാലിയിലും തൊടുപുഴയിലുമുള്ള സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമായി തുടരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here