സിം​ഹ​വാ​ല​ന്‍ കു​ര​ങ്ങ് ആക്രമിച്ചു; 3 വയസുകാരിക്ക് ഗുരുതര പരുക്ക്

ഇ​ടു​ക്കി: സിം​ഹ​വാ​ല​ന്‍ കു​ര​ങ്ങി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്നു വ​യ​സു​കാ​രി​ക്ക് ഗുരുതര പരുക്ക്. . ഇ​ടു​ക്കി ചെ​റു​തോ​ണി ഷി​ജു പോ​ളി​ന്‍റെ മ​ക​ള്‍ നി​ത്യ​.എസ്.പോളിനാ​ണ് പ​രുക്കേ​റ്റ​ത്. ദേ​ഹ​മാ​സ​ക​ലം മുറിവുകളോടെ കുട്ടിയെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചു.

വീട്ടുമുറ്റത്തു മറ്റു കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരുന്ന നിത്യയെ പിന്നിൽ കൂടിയെത്തിയ കുരങ്ങ് ആക്രമിക്കുകയായിരുന്നു. കരച്ചിൽ കേട്ട് ഓടിയെത്തിയ മുത്തച്ഛനാണു കുട്ടിയെ രക്ഷപ്പെടുത്തിയത്.

മൂന്നാഴ്ച മുൻപാണ് ഈ സിംഹവാലൻ കുരങ്ങിനെ പ്രദേശത്തു കണ്ടുതുടങ്ങിയത്. വ​ന​മേ​ഖ​ല​യോ​ടു ചേ​ര്‍​ന്നാ​ണ് ഇ​വ​രു​ടെ വീ​ട്. തൊ​ടു​പു​ഴ റേ​ഞ്ചി​ല്‍​പെ​ട്ട വേ​ളൂ​ര്‍ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍റെ പ​രി​ധി​യി​ലാ​ണ് ഈ ​പ്ര​ദേ​ശം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top