ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് നാല് മരണം; അപകടത്തില്‍പ്പെട്ടത് മാവേലിക്കരയില്‍ നിന്നുളള വിനോദയാത്രാ സംഘം
ഇടുക്കി പുല്ലുപാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് നാല് മരണം. മാവേലിക്കര സ്വദേശികളായ രമാ മോഹന്‍, അരുണ്‍ ഹരി എന്നിവരാണ് മരിച്ചത്. രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല. മാവേലിക്കരയില്‍ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ ശേഷം തിരികെ വരുമ്പോഴായിരുന്നു അപകടം.
34 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ പീരുമേട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് മരത്തില്‍ തട്ടി നിന്നതാണ് അപകടത്തിന്റെ തീവ്രത കുറച്ചത്. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയില്‍ കൊടും വളവുകള്‍ നിറഞ്ഞ പ്രദേശത്താണ് അപകടമുണ്ടായത്.
ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു എന്നാണ് ഡ്രൈവര്‍ പറയുന്നത്. ഞായറാഴ്ചയാണ് മാവേലിക്കരയില്‍ നിന്നും സംഘം തഞ്ചാവൂരിലേക്ക് പോയത്. രാവിലെ അഞ്ചിന് ബസ് മാവേലിക്കര ഡിപ്പോയില്‍ തിരിച്ച് എത്തേണ്ടതായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here