മുല്ലപ്പെരിയാർ ഡാം സുരക്ഷ; മന്ത്രിതലചർച്ച ഇന്ന് ഇടുക്കിയിൽ

മുല്ലപ്പെരിയാർ ഡാം സുരക്ഷ വിലയിരുത്താന്‍ ഇന്ന് യോഗം ചേരും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിന്റെ നേതൃത്വത്തില്‍ ഇടുക്കി കളക്‌ടറേറ്റിലാണ് യോഗം. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം വലിയ ആശങ്കകള്‍ ഇടുക്കിയിലും ഉയര്‍ന്നിരിക്കെയാണ് യോഗം ചേരുന്നത്. ഡാം തുറക്കേണ്ടി വന്നാലുള്ള മുൻകരുതൽ നടപടികളും പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യത്തിൽ കൈക്കൊള്ളേണ്ട തുടർനടപടികളും യോഗത്തിൽ ചർച്ചയാകും.

മുല്ലപ്പെരിയാർ ഡാം ‌ഡീകമ്മീഷൻ ചെയ്യണം എന്ന് ആവശ്യം കേരള എംപിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ പാട്ടക്കരാറിന്റെ സാധുത പരിശോധിക്കാനുള്ള നീക്കം സുപ്രീം കോടതി ആരംഭിച്ചിട്ടുമുണ്ട്. ഇതെല്ലാം കേരളത്തെ സംബന്ധിച്ച് പ്രതീക്ഷയുയര്‍ത്തുന്ന കാര്യമാണ്.

കേരളവും തമിഴ്നാടും സ്വാതന്ത്ര്യത്തിന് മുന്‍പുണ്ടാക്കിയ പാട്ടക്കരാറിന് സാധുതയില്ലെന്ന് കോടതി വിധിച്ചാല്‍ ഡാം കേരളത്തിന്റെ അധീനതയിലാകുന്ന കാലം വിദൂരവുമല്ല. അങ്ങനെ വന്നാൽ ഡാമിൻ്റെ കാര്യത്തിൽ കേരളത്തിന് സ്വതന്ത്രമായി തീരുമാനം എടുക്കാൻ കഴിയുന്ന സാഹചര്യമാകും. ഡീകമ്മിഷൻ ചെയ്യാനും പുതിയ ഡാം കെട്ടാനുമുള്ള കാര്യത്തിൽ ഇത് ഏറ്റവും അനുകൂലമാകുകയും ചെയ്യും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top