പോലീസുകാരന്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍; ജീവനൊടുക്കിയത് സഹപ്രവര്‍ത്തകനെ ഫോണില്‍ വിളിച്ച് അറിയിച്ച ശേഷം; രതീഷ് ഏറെ നാളായി മെഡിക്കല്‍ ലീവില്‍
കാണാതായ പോലീസ് ഉദ്യോഗസ്ഥന് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയിൽ. ആലപ്പുഴ സ്വദേശി എ.ജി.രതീഷിനെ (40)യാണ് കുമളിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടുക്കി വണ്ടന്മേട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് രതീഷ്.
സഹപ്രവർത്തകനോട് ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് രതീഷ് വെളിപ്പെടുത്തിയിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്കായി തയ്യാറാകാനും ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി മെഡിക്കല്‍ ലീവിലായിരുന്നു. വ്യാഴാഴ്ച ഡ്യൂട്ടിക്ക് പോകാനായി വീട്ടില്‍ നിന്നും ഇറങ്ങിയെങ്കിലും സ്‌റ്റേഷനിലെത്തിയിരുന്നില്ല.
വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ ഓഫായിരുന്നു. സഹപ്രവര്‍ത്തകന്‍ ബന്ധപ്പെട്ടപ്പോള്‍ ഫോണില്‍ കിട്ടി. താന്‍ മരിക്കാന്‍ പോകുവാണെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയും ചെയ്തു. കുമളി പോലീസ് നടത്തിയ അന്വേഷണത്തിലാണ് സ്വകാര്യ ഹോട്ടലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് മേല്‍ നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here