ദൗത്യസംഘത്തിന് നേരെ പാഞ്ഞടുത്തു; പിന്നാലെ വെടി; ഗ്രാമ്പിയിലെ കടുവയെ പിടികൂടി

ഇടുക്കി ഗ്രാമ്പി അരണക്കല്ലില്‍ ജനവാസ മേഖലയില്‍ ഭീതിപരത്തിയ ഇറങ്ങിയ കടുവയെ കൂട്ടിലാക്കി. രണ്ട് ദിവസമായി തുടരുന്ന ദൗത്യം ഇന്നാണ് വിജയം കണ്ടത്. രാവിലെ ഡ്രോണ്‍ നിരീക്ഷണത്തിലാണ് കടുവയെ കണ്ടെത്തിയത്. ഇവിടേക്ക് എത്തിയ ദൗത്യസംഘം കടുവയെ നേരില്‍ കണ്ടു. വെടിവയ്ക്കാന്‍ അനുയോജ്യമായ സ്ഥലത്ത് എത്തിയതോടെ ദൗത്യസംഘം നടപടി തുടങ്ങി. ആദ്യ വെടിയേറ്റ കടുവയുടെ അടുത്തെത്തിയ ദൗത്യസംഘത്തിനു നേരെ കടുവ ചാടിവീണു. ഇതോടെ തൊട്ട് അടുത്ത് നിന്ന് മൂന്ന് റൗണ്ട് വെടിയുതിര്‍ത്തു. അത് മയക്കുവെടിയാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.
പിന്നാലെ കടുവയെ പ്രത്യേക വലയിലാക്കി ദൗത്യസംഘം ചുമന്നാണ് വാഹനത്തിലേക്ക് മാറ്റിയത്. തുടര്‍ന്ന് തേക്കടിയിലെ വനം വകുപ്പ് ഓഫീസില്‍ എത്തിച്ചിട്ടുണ്ട്. ഇവിടെ വിശദമായ പരിശോധന നടക്കുകയാണ്. ഡിഎഫ്ഒ അടക്കമുളള ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്. പരിശോധനക്ക് ശേഷം ഔദ്യോഗികമായ പ്രതികരണം എന്നാണ് വനംവകുപ്പ് അറിയിച്ചിരിക്കുന്നത്.
ഇന്ന് പുലര്‍ച്ചെയും കടുവ വളര്‍ത്തുമൃഗങ്ങളെ കൊന്നിരുന്നു. ഒരു പശുവിനേയും നായയെയുമാണു കടുവ കൊന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here