കടുവയെ കൊന്നത് തന്നെ; ആക്രമിച്ചപ്പോള്‍ വെടിവച്ചെന്ന് ഔദ്യോഗിക സ്ഥിരീകരണം

ഇടുക്കി ഗ്രാമ്പിയിലെ കടുവയെ വെടിവച്ച് കൊന്നത് തന്നെ. ഒടുവില്‍ ഇക്കാര്യം വനം വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ദൗത്യസംഘത്തെ ആക്രിമിക്കുന്ന സ്ഥിതിയുണ്ടായതോടെ വെടിവച്ചു കൊന്നതായി വനംവകുപ്പ് അറിയിച്ചു. കടുവയെ മയക്കുവെടിവച്ചു കൂട്ടിലാക്കി ചികിത്സ നല്‍കാനുള്ള ദൗത്യമായിരുന്നു വനംവകുപ്പ് ആസൂത്രണം ചെയ്തത്. എന്നാല്‍ മയക്കുവെടി ഏറ്റ കടുവ പാഞ്ഞടുത്തതോടെ വെടിവയ്ക്കുകയായിരുന്നു.
Also Read: കടുവയെ വെടിവച്ചു കൊന്നോ? ഗ്രാമ്പിയിലെ കടുവാ ദൗത്യത്തില്‍ ആവ്യക്തത
ആദ്യ മയക്കുവെടിയേറ്റ കടുവയുടെ അടുത്തെത്തിയ ദൗത്യസംഘത്തിനു നേരെ കടുവ ചാടിവീഴുകയായിരുന്നു. കടുവയുടെ അടിയേറ്റ് ഉദ്യോഗസ്ഥന്റെ ഹെല്‍മറ്റ് തകര്‍ന്നു. ഷീല്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ പ്രതിരോധിച്ചത്. ഇതോടെ അടുത്ത് നിന്ന ഉദ്യേസ്ഥന്‍ മൂന്ന് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ കടുവയെ വലയിലാക്കി ചുമന്ന് വാഹനത്തില്‍ എത്തിക്കുകയും തേക്കടിയിലേക്ക് കൊണ്ടു പോവുകയും ചെയ്തു. കടുവയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഉടന്‍ നടക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here