ഇടുക്കിയില്‍ വിനോദസഞ്ചാരികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 17 പേര്‍ക്ക് പരിക്ക്; ഒഴിവായത് വന്‍ ദുരന്തം
May 4, 2024 11:17 AM

ഇടുക്കി: വിനോദസഞ്ചാരികളുമായി യാത്ര ചെയ്ത വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 17 പേര്‍ക്ക് പരിക്ക്. അടിമാലിക്ക് സമീപം തോക്കുപാറയില്‍ വച്ചാണ് അപകടം നടന്നത്. തിരുച്ചിറപ്പളളിയിൽ നിന്നും തൃശൂരിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവില്‍ ആരുടേയും പരിക്കുകള്‍ ഗുരുതരമല്ല എന്നാണ് വിവരം. കഴിഞ്ഞ ദിവസം മുന്നാറില്‍ തങ്ങിയശേഷം തൃശൂരിലേക്ക് പോകവെയാണ് അപകടം ഉണ്ടായത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here