സെവാഗിൻ്റെ വമ്പൻ റെക്കോർഡ് തകർക്കാൻ രോഹിത്; ഇന്ത്യ – ന്യൂസിലന്‍ഡ്‌ ഒന്നാം ടെസ്റ്റിൽ അത് സംഭവിക്കുമോയെന്ന് ആരാധകർ

ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ റെക്കോർഡിൻ്റെ പടിവാതിൽക്കൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരമെന്ന നേട്ടമാണ് രോഹിതിനെ കാത്തിരിക്കുന്നത്. 87 സിക്സറുകളാണ് ഇന്ത്യൻ ക്യാപ്റ്റൻ ഇതുവരെ നേടിയിട്ടുള്ളത്. 90 സിക്സറുകളാണ് സെവാഗിൻ്റെ സമ്പാദ്യം.

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ഇന്ത്യൻ താരങ്ങൾ

വീരേന്ദർ സെവാഗ് – 90
രോഹിത് ശർമ്മ – 87
എംഎസ് ധോണി – 78
സച്ചിൻ ടെണ്ടുൽക്കർ- 69
രവീന്ദ്ര ജഡേജ- 66

ടെസ്റ്റ്, ഏകദിനം, ടി ട്വൻ്റി തുടങ്ങിയ എല്ലാ ഫോർമാറ്റുകളിലുമായി ഏറ്റവും സിക്സറുകൾ നേടിയെന്ന ലോക റെക്കോർഡ് രോഹിത് ശർമയുടെ പേരിലാണ്. മൂന്ന് ഫോർമാറ്റുകളിലുമായി 623 സിക്സുകളാണ് അടിച്ചു കൂട്ടിയത്, വെസ്റ്റ് ഇൻഡീസ് താരം താരം ക്രിസ് ഗെയിലാണ് രണ്ടാം സ്ഥാനത്ത്. 553ൽ എണ്ണം 340 സിക്സറുമായി ഇംഗ്ലണ്ടിൻ്റെ ജോസ് ബട്ട്ലറാണ് മൂന്നാം സ്ഥാനത്ത്.

ബെംഗളൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഒന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ന്യൂസിലാൻഡിനെതിരായ മൂന്നു മത്സരങ്ങളും വിജയിച്ചാൽ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ എത്താം. ന്യൂസീലന്‍ഡിന് എതിരെയാണ് ഫൈനലിന് മുമ്പുള്ള അവശേഷിക്കുന്ന ഏക ഹോം സീരിസ്. അതുകൊണ്ടു തന്നെ സമനിലയിൽ പോലും ആഗ്രഹിക്കാതെ വിജയം നേടുക എന്നതാകും ഇന്ത്യയുടെ ലക്ഷ്യം.

ബംഗ്ലാദേശിനെതിരായ ടെസ്റ്റ്, ടി20 മത്സരങ്ങളിൽ നേടിയ ആധികാരിക വിജയങ്ങളുടെ ആത്മവിശ്വാസത്തടെയാണ് കിവീസിനെ നേരിടാൻ ഇന്ത്യ ഇറങ്ങുന്നത്. മഴ കളിമുടക്കുമോയെന്ന ആശങ്കയിലാണ് ആരാധകർ. മത്സരം നടക്കുന്ന നാലു ദിവസങ്ങളിൽ മഴ പെയ്യുമെന്നാണ് പ്രവചനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top