ഇനി സിനിമാക്കാലം; ഐഎഫ്എഫ്‌കെയില്‍ ചിത്രങ്ങളുടെ പ്രദർശനം തുടങ്ങി; ഉദ്ഘാടനം വൈകിട്ട്
കേരളത്തിന്റെ അഭിമാനമായ കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിയും. മേളയുടെ 29ാം എഡിഷനാണ് തുടക്കമാകുന്നത്. ഔദ്യോഗിക ഉദ്ഘാനം വൈകിട്ടാണെങ്കിലും സിനിമകളുടെ പ്രദര്‍ശനം തുടങ്ങി. ലോകസിനിമാ വിഭാഗത്തില്‍ ആറും ദ ഫീമെയില്‍ ഗേയ്‌സ് വിഭാഗത്തില്‍ രണ്ടും ലാറ്റിന്‍ അമേരിക്കന്‍ വിഭാഗത്തില്‍ ഒന്നും ചിത്രങ്ങളും ലൈഫ് ടൈം അച്ചീവ്മെന്റിന് അര്‍ഹയായ ആന്‍ ഹൂയിയുടെ ഒരു ചിത്രവുമാണ് ആദ്യദിനം പ്രദര്‍ശിപ്പിക്കുന്നത്.
വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നടി ശബാന ആസ്മി വിശിഷ്ടാതിഥിയാകും. ഹോങ്കോങ്ങില്‍ നിന്നുള്ള സംവിധായിക ആന്‍ ഹുയിക്ക് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിക്കും. 10 ലക്ഷം രൂപയും ശില്‍പ്പവുമടങ്ങുന്നതാണ് അവാര്‍ഡ്. തുടര്‍ന്ന് ഉദ്ഘാടനചിത്രമായ ‘ഐ ആം സ്റ്റില്‍ ഹിയര്‍’ പ്രദര്‍ശിപ്പിക്കും.
ഡിസംബര്‍ 20 വരെ 15 തിയേറ്ററുകളിലായി 68 രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ 14 സിനിമകളുണ്ട്. മലയാള സിനിമ ടുഡേ, ഇന്ത്യന്‍ സിനിമ നൗ, ലോകസിനിമ,ഫെസ്റ്റിവല്‍ ഫേവറിറ്റ്‌സ്, കണ്‍ട്രി ഫോക്കസ്, റെട്രോസ്‌പെക്റ്റീവ്, ‘ദ ഫിമേല്‍ ഗേയ്‌സ്’ ,ലാറ്റിനമേരിക്കന്‍ സിനിമ, കലൈഡോസ്‌കോപ്പ്, മിഡ്‌നൈറ്റ് സിനിമ, അനിമേഷന്‍, റെസ്റ്റോര്‍ഡ് ക്‌ളാസിക്‌സ്, ഹോമേജ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ 177 സിനിമകള്‍ പ്രദര്‍ശനത്തിനുണ്ട്.
13000ല്‍പ്പരം ഡെലിഗേറ്റുകളും 100ഓളം ചലച്ചിത്രപ്രവര്‍ത്തകരും മേളയിലെത്തും
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here