മുഖ്യമന്ത്രിയെ കൂവിയയാളെ വളഞ്ഞിട്ട് പിടിച്ച് പോലീസ്; ചലച്ചിത്രോത്സവ വേദിയിലും ഉരുക്കുമുഷ്ടി
ഐഎഫ്എഫ്കെ വേദിയില്‍ മുഖ്യമന്ത്രിക്ക് കൂവൽ. കൂവിയയാളെ കസ്റ്റഡിയില്‍ എടുത്ത് പോലീസ്. ചലച്ചിത്രമേള ഉദ്ഘാടനത്തിന് തിരുവനന്തപുരം നിശാഗന്ധിയില്‍ മുഖ്യമന്ത്രി എത്തിയപ്പോഴാണ് സദസില്‍ നിന്ന് കൂവല്‍ ഉയര്‍ന്നത്. ഇതോടെ കൂവിയെ ആളെ പോലീസ് നോട്ടമിട്ടു.
മഫ്തിയില്‍ ഉണ്ടായിരുന്ന പോലീസ് യുവാവിന്റെ ചുറ്റും കൂടി. എന്താണ് സംഭവം എന്ന് മനസിലാകും മുന്‍പ് തന്നെ പോലീസിന്റെ പിടിയിലായി. യുവാവിനെ മ്യൂസിയം പോലീസിനു കൈമാറി.
ചലച്ചിത്രമേള ഡെലിഗേറ്റ് അല്ല കൂവിയത്. പഴയ ഡെലിഗേറ്റ് പാസ് ആണ് കയ്യില്‍ നിന്നും ലഭിച്ചത്. യുവാവിനെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ ചലച്ചിത്രമേള സമാപനച്ചടങ്ങില്‍ അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ പ്രസംഗത്തിനിടെ കൂവല്‍ ഉയര്‍ന്നത് വാര്‍ത്തയായിരുന്നു. കൂവൽ പുത്തരിയല്ലെന്നും കൂകി തോൽപ്പിക്കാൻ ആകില്ലെന്നും രഞ്ജിത്ത് മറുപടി പറഞ്ഞിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here