ഐഎച്ച്എന്‍എയ്ക്ക് വീണ്ടും മികച്ച കോളേജിനുള്ള വിക്ടോറിയ സര്‍ക്കാര്‍ അവാര്‍ഡ്

മെല്‍ബണ്‍ : ഓസ്ട്രേലിയയിലെ വിക്ടോറിയ സര്‍ക്കാരിന്റെ 2023ലെ മികച്ച നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള വിക്റ്റോറിയ ഇന്റര്‍ നാഷണല്‍ അവാര്‍ഡ് ഐഎച്ചഎന്‍എയ്ക്ക്. വിക്ടോറിയ സ്റ്റഡി മെല്‍ബണ്‍ ആണ് എല്ലാവര്‍ഷവും മികച്ച കോളേജുകളെ തെരഞ്ഞെടുക്കുന്നത്. ഇത് തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ഐഎച്ച്എന്‍എക്ക് ഈ അവാര്‍ഡ് ലഭിക്കുന്നത്. മെല്‍ബണില്‍ നടന്ന ചടങ്ങില്‍ ഐഎച്ച്എന്‍എ സിഇഒ ബിജോ കുന്നുംപുറത്ത് അവാര്‍ഡു ഏറ്റുവാങ്ങി.
ആലപ്പുഴ സ്വദേശിയായ ബിജോ കുന്നുംപുറത്ത് ഓസ്ട്രേലിയയിലെ ആരോഗ്യ വിദ്യാഭ്യസ മേഖലയില്‍ ആരംഭിച്ച സ്ഥാപനങ്ങളാണ് ഐഎച്ച്എന്‍എ, ഐഎച്ച്എംഎ എന്നിവ. ആറു ക്യാമ്പസുകളിലായി പ്രതിവര്‍ഷം അയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് 19 വിഷയങ്ങളില്‍ പഠിക്കാന്‍ അവസരം ലഭിക്കും. ഡിപ്ലോമ നഴ്സിംഗ് , മാസ്റ്റര്‍ ഓഫ് നഴ്സിംഗ്, ബാച്ചിലര്‍ ഓഫ്് സോഷ്യല്‍ വര്‍ക്ക് എന്നി കോഴ്സുകള്‍ക്കാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തുന്നത് . 20 വര്‍ഷത്തിനുള്ളില്‍ 18000 നഴ്സുമാരെ ഓസ്ട്രേലിയിലേക്ക് കൊണ്ടുവന്നത് ബിജോ തുടക്കം കുറിച്ച എംഡബ്ല്യുടി ഗ്ലോബല്‍ വഴിയായിരുന്നു. അവാര്‍ഡ് ഏറ്റവുവാങ്ങിയ ശേഷം ജീവനക്കാര്‍ ബിജോ കുന്നുംപുറത്തിന് സ്വീകരണം നല്‍കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here