ഹണി ട്രാപ്പില്‍ കുരുക്കി ആദിവാസി വിഭാഗത്തില്‍പ്പെട്ടയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; ക്രിസ് ഗോപാലകൃഷ്ണനെതിരെ കേസ്
ക്രിസ് ഗോപാലകൃഷ്ണന്‍ ട്രസ്റ്റ് അംഗമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ(ഐഐഎസ്സി) സെന്റര്‍ ഫോര്‍ സസ്റ്റൈനബിള്‍ ടെക്നോളജിയില്‍ ഫാക്കല്‍റ്റി അംഗമായിരുന്ന ദുര്‍ഗപ്പയാണ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ആദിവാസി ബോവി വിഭാഗത്തില്‍പ്പെട്ടയാളാണ് ദുര്‍ഗപ്പ. 2014ല്‍ തന്നെ വ്യാജമായി ഹണി ട്രാപ്പ് കേസില്‍ കുടുക്കിയെന്നും തുടര്‍ന്ന് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടെന്നും പരാതിയില്‍ പറയുന്നു. ഇതിലാണ് ക്രിസ് ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ 16 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ബെംഗളൂരു സദാശിവ നഗര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് മുന്‍ ഡയറക്ടര്‍ ബലറാം, ഗോവിന്ദന്‍ രംഗരാജന്‍, ശ്രീധര്‍ വാര്യര്‍, സന്ധ്യാ വിശ്വേശ്വരൈ, ഹരി കെ.വി.എസ്, ദാസപ്പ, പി.ബലറാം, ഹേമലതാ മിഷി, കെ.ചട്ടോപാദ്യായ, പ്രദീപ്.ഡി.സാവ്കര്‍, മനോഹരന്‍ എന്നിവര്‍ കേസിലെ പ്രതികളാണ്.
ഇതുകൂടാതെ ഐഐഎസ്സി 2,500 കോടി രൂപയുടെ ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന ആരോപണവും ദുര്‍ഗപ്പ ഉന്നയിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here