ഗോമൂത്രം കുടിച്ചു, അച്ഛന്റെ പനി പോയി!! ഐഐടി ഡയറക്ടര്‍ കാമകോടിയുടെ അനുഭവസാക്ഷ്യം
മദ്രാസ് ഐഐടി ഡയറക്ടര്‍ വി.കാമകോടിയാണ് തന്റെ പദവിക്ക് പോലും നിരക്കാത്ത പരാമര്‍ശം നടത്തിയത്. ഗോമൂത്രം കുടിച്ചാല്‍ രോഗങ്ങള്‍ മാറുമെന്നാണ് കാമകോടി പ്രസംഗിച്ചത്. ഇത് തന്റെ അനുവഭത്തില്‍ നിന്നാണ് പറയുന്നതെന്നും വ്യക്തമാക്കി. അച്ഛന് പനി വന്നപ്പോള്‍ ഗോമൂത്രം കുടിക്കാന്‍ നല്‍കിയെന്നും, അപ്പോള്‍ തന്നെ പനി മാറിയെന്നുമാണ് വിശദീകരണം. ചെന്നൈയില്‍ നടന്ന ഒരു ഗോപൂജാ ചടങ്ങിലാണ് തന്റെ അനുവഭം കാമകോടി വിശദമായി പറഞ്ഞത്.
ഒരു ദിവസം തന്റെ അച്ഛന് കടുത്തപനി അനുഭവപ്പെട്ടു. ഡോക്ടറെ വിളിക്കാനുള്ള തയാറെടുപ്പുകള്‍ക്കിടെ ഒരു സന്യാസി വീട്ടിലേക്ക് എത്തി. ഡോക്ടറെ വിളിക്കേണ്ടെന്നും ‘ഗോമൂത്രം വിഭാമി’ എന്നും പറഞ്ഞു. ഉടന്‍ തന്നെ ഗോമൂത്രം സംഘടിപ്പിച്ച് അച്ഛന് നല്‍കി. 15 മിനിറ്റില്‍ പനി പമ്പകടന്നു. ആ സന്യാസിയുടെ പേര് ഓര്‍മ്മയില്ല. ബാക്ടീരിയയെയും ഫംഗസിനെയും നശിപ്പിക്കാന്‍ ഗോമൂത്രത്തിന് കഴിയും എന്നുമായിരുന്നു കാമകോടിയുടെ പ്രസംഗം.
കാമകോടിയുടെ പരാമര്‍ശം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എതിർത്തും അനുകൂലിച്ചും ഏറെപ്പേർ രംഗത്തെത്തുന്നുണ്ട്. ശാസ്ത്രീയമായി ഒരു തെളിവുമില്ലാത്ത കാര്യം ഐഐടി ഡയറക്ടര്‍ പറയുന്നത് പദവിക്ക് നിരക്കാത്തതാണ് എന്ന് ചൂണ്ടിക്കാട്ടുകയാണ് പലരും. എന്നാല്‍ കാമകോടി ഒരു കർഷകനാണെന്നും പ്രസംഗത്തിൻ്റെ സാഹചര്യം വേറെയാണെന്നും അവ്യക്തമായ ചില ന്യായീകരണങ്ങൾ നിരത്താൻ ഐഐടിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ശ്രമിക്കുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here