തുടർച്ചയായി ആറാംവട്ടവും മദ്രാസ് ഐഐടി ഒന്നാമത്; സർവകലാശാലകളിൽ ബെംഗളൂരു ഐഐഎസ്‌സി

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ തരംതിരിക്കുന്ന എഐഎഫ്ആർ (National Institutional Ranking Framework) റേറ്റിങ്ങിൽ മുൻ വർഷങ്ങളിലെ നേട്ടം നിലനിർത്തി മദ്രാസ് ഐഐടി. 2016ൽ റേറ്റിങ് തുടങ്ങിയത് മുതൽ മദ്രാസ് ഐഐടിയാണ് ഒന്നാമത്. ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സാണ് (IISc) ആണ് സര്‍വകലാശാലാ വിഭാഗത്തില്‍ മുന്നിൽ.

ഡൽഹി സർവകലാശാല പതിനൊന്നാം സ്ഥാനത്തു നിന്ന് ആറാം സ്ഥാനത്തേക്ക് മുന്നേറിയപ്പോൾ ഹൈദരാബാദ് സർവ്വകലാശാല പത്തിൽ നിന്ന് പതിനേഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ, അമൃത വിശ്വവിദ്യാപീഠം, വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നീ മൂന്ന് സ്വകാര്യ സ്ഥാപനങ്ങൾ മാത്രമാണ് മികച്ച 10 സർവകലാശാലകളിൽ ഇടംപിടിച്ചത്.

ഓവറോള്‍ വിഭാഗത്തില്‍ ആദ്യ പത്ത് റാങ്കിംഗില്‍ എട്ട് ഐഐടികൾ ഉൾപ്പെട്ടിട്ടുണ്ട്. ഇതിലുംമദ്രാസ് ഐഐടി ഒന്നാമതും ബെംഗളൂരു ഐഐഎസ്‌സി രണ്ടാമതും ഉണ്ട്. ഐഐടി ബോംബെ, ഐഐടി ഡല്‍ഹി, ഐഐടി കാണ്‍പൂര്‍ എന്നിവയാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍. ഐഐടി ഖരഗ്പൂര്‍ ആറാം സ്ഥാനത്തും ഡല്‍ഹി എയിംസ് ഏഴാം സ്ഥാനത്തുമാണ്. ഐഐടി റൂര്‍ക്കി, ഐഐടി ഗുവാഹത്തി എന്നിവയാണ് എട്ടും ഒമ്പതും സ്ഥാനങ്ങളില്‍. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയാണ് (ജെഎന്‍യു) പത്താം സ്ഥാനത്ത്.

അധ്യാപനം, പഠനം, ഗവേഷണം, പ്രൊഫഷണല്‍ പ്രാക്ടീസ് തുടങ്ങി അഞ്ചുമേഖലകളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നിര്‍ണയിച്ചത്. ഇത്തവണ റാങ്കിങ്ങിനായി 6,517 സ്ഥാപനങ്ങളിൽ നിന്നായി 10,845 അപേക്ഷകളാണ് ലഭിച്ചത്. 2015ലാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ റാങ്ക് ചെയ്യാനായി വിദ്യാഭ്യാസ മന്ത്രാലയം എൻഐആർഎഫ് ആരംഭിച്ചത്. 16 വിഭാഗങ്ങളിലായാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top