ഇളയരാജയുടെ മകള്‍ അന്തരിച്ചു; ഭവതാരിണിയുടെ അന്ത്യം ശ്രീലങ്കയില്‍ ചികിത്സയിലിരിക്കെ
കൊളംബോ: പ്രശസ്ത സംഗീതസംവിധായകന്‍ ഇളയരാജയുടെ മകളും പിന്നണിഗായികയുമായ ഭവതാരിണി (47) അന്തരിച്ചു. അര്‍ബുദരോഗബാധയെ തുടര്‍ന്നു ശ്രീലങ്കയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭൗതികശരീരം ഇന്ന് ചെന്നൈയിലെത്തിക്കും.
‘രാസയ്യ’ എന്ന ചിത്രത്തില്‍ ഇളയരാജയുടെ സംഗീതത്തില്‍ പാടിയാണു ഭവതാരിണി പിന്നണി ഗാനരംഗത്തു ചുവടുവച്ചത്. 2000ല്‍ ‘ഭാരതി’ യിലെ ‘മയില്‍ പോലെ പൊണ്ണ് ഒന്ന്’ എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി. 2002ല്‍ രേവതി സംവിധാനം ചെയ്ത ‘മിത്ര് മൈ ഫ്രണ്ട്’ എന്ന ചിത്രത്തില്‍ സംഗീതസംവിധാനം നിര്‍വഹിച്ചു. തുടര്‍ന്ന് ‘ഫിര്‍ മിലേംഗെ’ ഉള്‍പ്പെടെ നിരവധി സിനിമകള്‍ക്കു സംഗീതം നല്‍കി.
മലയാളത്തില്‍ കളിയൂഞ്ഞാലിലെ ‘കല്യാണപല്ലക്കില്‍ വേളിപ്പയ്യന്‍’,പൊന്മുടി പുഴയോരത്തിലെ ‘നാദസ്വരം കേട്ടോ’ എന്നീ ഗാനങ്ങള്‍ ആലപിച്ചു. മലയാളചിത്രമായ ‘മായാനദി’ ആയിരുന്നു അവസാന ചിത്രം.
ആര്‍. ശബരിരാജ് ആണ് ഭര്‍ത്താവ്. പരേതയായ ജീവാ ഗാജയ്യയാണ് അമ്മ. കാര്‍ത്തിക് രാജ, യുവന്‍ ശങ്കര്‍ രാജ എന്നിവര്‍ സഹോദരന്മാരാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here