‘മഞ്ഞുമ്മല്‍ ബോയ്‌സ്’ പകര്‍പ്പവകാശം ലംഘിച്ചെന്ന് ഇളയരാജ; ‘കണ്‍മണി അന്‍പോട്’ പാട്ട് ഉപയോഗിച്ചത് അനുവാദമില്ലാതെ; വക്കീല്‍ നോട്ടീസ് അയച്ചു

അനുവാദമില്ലാതെ തന്റെ പാട്ടുകള്‍ മറ്റുള്ളവരുടെ സിനികളില്‍ ഉപയോഗിക്കുന്നതിനെതിരെ പതിവായി രംഗത്തെത്തുന്ന ആളാണ് സംഗീത സംവിധായകന്‍ ഇളയരാജ. ഏറ്റവും ഒടുവിലായി അദ്ദേഹത്തിന്റെ ഇഷ്ടക്കേടിന് പാത്രമായിരിക്കുന്നത് സൂപ്പർഹിറ്റ് മലയാള സിനിമ മഞ്ഞുമ്മല്‍ ബോയ്‌സ് ആണ്. കമൽ ഹാസൻ നായകനായ ഗുണ എന്ന ചിത്രത്തില്‍ താന്‍ ചിട്ടപ്പെടുത്തിയ കണ്‍മണി അന്‍പോട് കാതലന്‍ എന്ന പാട്ട് മഞ്ഞുമ്മല്‍ ബോയ്‌സില്‍ ഉപയോഗിച്ചത് അനുവാദമില്ലാതെയാണെന്ന് ചൂണ്ടിക്കാട്ടി ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണിപ്പോള്‍.

തന്റെ സമ്മതം തേടിയല്ല പാട്ട് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയത് എന്നും ടൈറ്റില്‍ കാര്‍ഡില്‍ പേര് പരാമര്‍ശിച്ചത് കൊണ്ടു മാത്രം കാര്യമില്ലെന്നും വ്യക്തമാക്കിയാണ് വക്കീല്‍ നോട്ടീസ് അയച്ചത്. 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്ന് ഇളയരാജ ആവശ്യപ്പെട്ടിട്ടുണ്ട്. പകര്‍പ്പവകാശ നിയമം ലംഘിച്ചു എന്നതാണ് കേസ്. ഒന്നുകില്‍ സമ്മതം തേടണമെന്നും അല്ലെങ്കില്‍ പാട്ട് ഒഴിവാക്കണമെന്നും വക്കീല്‍ നോട്ടീസില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നുമാണ് ഇളയരാജ പറയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top