കാർഷിക സമൃദ്ധിയുടെ നിറവിൽ ഗുരുവായൂരപ്പന് ‘ഇല്ലം നിറ’

കാർഷിക സമൃദ്ധിയുടെ വരവറിയിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ ചടങ്ങുകൾ നടന്നു. ഇല്ലം നിറ പാരമ്പര്യ അവകാശികളായ മനയത്ത്, അഴീക്കൽ കുടുംബങ്ങളിലെ അംഗങ്ങളും ഭക്തരും പുന്നെല്ലിന്റെ കതിർക്കറ്റകൾ ക്ഷേത്രത്തിലെത്തിച്ച് പൂജിച്ച് ഗുരുവായൂരപ്പന് സമർപ്പിച്ചു.

കതിർക്കറ്റകൾ കിഴക്കേ ഗോപുരകവാടത്തിൽ അരിമാവണിഞ്ഞ് നാക്കിലയിൽ സമർപ്പിച്ച് കീഴ്ശാന്തി കറ്റകളിൽ തീർത്ഥം തളിച്ച് ശുദ്ധി വരുത്തി. തുടർന്ന് ഉണങ്ങലരിയിട്ട ഓട്ടുരുളിയിൽ ആദ്യ കതിർക്കറ്റകൾ വെച്ച്, 13 കീഴ്ശാന്തി ഇല്ലങ്ങളിലെ നമ്പൂതിരിമാർ ചേർന്ന് നാലമ്പലത്തിൽ എത്തിച്ചു.

പ്രദക്ഷിണം വെച്ച് ശ്രീകോവിലിന് മുന്നിലെ നമസ്‌ക്കാര മണ്ഡപത്തിൽ കതിർക്കറ്റകൾ സമർപ്പിച്ച ശേഷം, ക്ഷേത്രം മേൽശാന്തി തോട്ടം ശിവകരൻ നമ്പൂതിരി സർവൈശ്വര്യ പൂജയും, ലക്ഷ്മി പൂജയും നടത്തി.. കതിരുകളിൽ ഒരുപിടി പട്ടിൽ പൊതിഞ്ഞ് ഗുരുവായൂരപ്പന് സമർപ്പിച്ചു.




Logo
X
Top