ഇഫ്‌താർ സമയം മൈക്കിൽ വിളിച്ചറിയിച്ച ഇമാമിനെതിരെ പോലീസ്; നീക്കം ഹിന്ദു സംഘടനകളുടെ പരാതിയിൽ

റംസാൻ മാസത്തിലെ നോമ്പുതുറ സമയം മൈക്കിലൂടെ വിളിച്ചറിയിച്ചതിനെ പള്ളി ഇമാം അടക്കം ഒൻപത് പേർക്കെതിരെ കേസെടുത്ത് ഉത്തരപ്രദേശ് പോലീസ്. രാംപൂർ നഗരത്തിലെ പള്ളിയിൽ നിന്നുള്ള അനൌൺസ്മെൻ്റിന് എതിരെയാണ് നടപടി. ഒൻപതുപേരെയും അറസ്റ്റുചെയ്ത പോലീസ്, മൈക്കും സംവിധാനങ്ങളും പിടിച്ചെടുക്കുകയും ചെയ്തു.

നോമ്പ് തുറക്കാൻ മുസ്‌ലിങ്ങൾ ഇഫ്‌താറിന് കൃത്യം സമയത്ത് എത്തണമെന്ന് ആവശ്യപ്പെട്ടുള്ള അറിയിപ്പാണ് മൈക്കിലൂടെ നൽകിയത് എന്നാണ് പള്ളി കമ്മറ്റിയുടെ വാദം. എന്നാൽ ഇത് ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തിന് ഇടയാക്കി. പിന്നീട് പ്രദേശം സംഘർഷം വ്യാപിച്ചതിന് പിന്നാലെയാണ് പള്ളിയുമായി ബന്ധപ്പെട്ടവർക്കെതിരെ നടപടിയുണ്ടായത്.

എന്നാൽ പരാതി നൽകിയവരുടെ വാദങ്ങൾ മാത്രം മുഖവിലക്ക് എടുത്തായിരുന്നു പോലീസുകാരുടെ പ്രതികരണങ്ങളെന്നും തീർത്തും ഏകപക്ഷീയമായാണ് പെരുമാറിയതെന്നും ആരോപണം ഉയർന്നു. ഇഫ്താർ വിളി മതാചാരമല്ലെന്നും, ഒന്നിച്ച് ഒരേസമയത്ത് തുറക്കാനുള്ള ഓർമ്മപ്പെടുത്തൽ മാത്രമാണെന്നും മുസ്‌ലിം സംഘടനകൾ പ്രതികരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top