ഇന്ത്യയിലെ ജനപ്രീയ സിനിമാ താരം ഷാറൂഖും ദീപകയുമൊന്നുമല്ല; അത് ഈ ഗ്ലാമര്‍ നായികയാണ്

ബോളിവുഡിലെ ഇപ്പോഴത്തെ ഗ്ലാമര്‍ സെന്‍സേഷനാണ് തൃപ്തി ദിമ്രി. ഇപ്പോള്‍ സുപ്രധാനമായൊരു നേട്ടം കൂടി കൈവരിച്ചിരിക്കുയാണ് ഈ ബോളിവുഡ് സുന്ദരി.
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ സിനിമാ തരമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് തൃപ്തി. പ്രമുഖ മൂവി വെബ്‌സൈറ്റായ IMDB.com ആണ് 2024ലെ ഏറ്റവും ജനപ്രീയ താരത്തെ പ്രഖ്യാപിച്ചിരിക്കുന്നത്.

IMDB യുടെ പട്ടികയില്‍ തൃപ്തി പിന്നിലാക്കിയവരുടെ പേരുകള്‍ കൂടി കേള്‍ക്കുമ്പോഴാണ് ഞെട്ടുക. ദീപിക പദ്‌കോണ്‍, ഷാറൂഖ് ഖാന്‍, ഐശ്വര്യ റായ്, സമാന്ത, ആലിയ ഭട്ട്, പ്രഭാസ് ഇങ്ങനെ പോകുന്നു ആ പേരുകള്‍. വെബ്‌സൈറ്റില്‍ കൂടുതല്‍ പേര്‍ തിരഞ്ഞതടക്കം പരിഗണിച്ചാണ് താരങ്ങളുടെ പട്ടിക തയാറാക്കിയിരിക്കുന്നത്. 250 മില്ല്യണ്‍ പേര്‍ പ്രതിമാസം സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റാണ് IMDB.com. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ദീപിക പദുകോണാണ്. ഇഷാന്‍ ഖട്ടര്‍, ഷാറൂഖ് ഖാന്‍, ശോഭിത ധുലിപാല, ഷര്‍വാരി, ഐശ്വര്യ റായ്, സമാന്ത, ആലിയ ഭട്ട്, പ്രഭാസ് ഇങ്ങനെയാണ് പത്ത് ജനപ്രീയ താരങ്ങളുടെ പട്ടിക.

ജനപ്രീയ താരമായി തിരഞ്ഞെടുത്തതില്‍ സന്തോഷവും നന്ദിയും അറിയിച്ച് തൃപ്തി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞത്് വലിയ ബഹുമതിയാണ്. ഈ അവിശ്വസനീയ നേട്ടം ആരാധകരുടെ പിന്തുണ കൊണ്ടാണ്. ഇ2024 എനിക്ക് ഏറെ പ്രീയപ്പെട്ടതാണെന്നും താരം കുറിച്ചു.

രണ്‍ബീര്‍ കപ്പൂര്‍ നായകനായ ആനിമലിലെ ഗ്ലാമറസ് വേഷമാണ് തൃപ്തിയെ പുതിയ വൈറല്‍ സെന്‍സേഷനാക്കിയത്. ഇതിനു പിന്നാലെ 2024ല്‍ ബാക്ക് ടു ബാക്ക് ഹിറ്റുകള്‍ കൂടിയായതോടെ തൃപ്തി താര റാണയായി്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top