‘സ്പാ’ എന്ന പേരിൽ അനാശാസ്യ കേന്ദ്രം; കൊച്ചിയിൽ 12 പേര്‍ പിടിയില്‍

കൊച്ചിയിലെ സ്പായിൽ അനാശാസ്യം നടത്തിയ 12 അംഗ സംഘം അറസ്റ്റിലായി. എട്ട് സ്ത്രീകളും നാല് പുരുഷന്മാരുമടങ്ങിയ സംഘത്തെയാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്.

കൊച്ചി കലാഭവൻ റോഡിലുള്ള സ്പായിലാണ് അനാശാസ്യം നടന്നത്. സ്പാ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് മുന്‍പ് തന്നെ ആരോപണം ഉയര്‍ന്നിരുന്നു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top