370 റദ്ദാക്കിയ എളുപ്പത്തില്‍ യുസിസി നടപ്പിലാക്കാന്‍ കഴിയില്ല: ഗുലാം നബി ആസാദ്

ജമ്മു കശ്മീരിൽ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് പോലെ ഏകീകൃത സിവില്‍ കോഡ് അത്ര എളുപ്പത്തില്‍ നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി നേതാവ് ഗുലാം നബി ആസാദ്.  യുസിസി നടപ്പാക്കുന്നത് എല്ലാ മതങ്ങളെയും ബാധിക്കും. ഒറ്റയടിക്ക്, യുസിസി നടപ്പാക്കുന്നതിനെ കുറിച്ച് സർക്കാർ ചിന്തിക്കുക പോലും ചെയ്യരുതെന്നും ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു.

“മുസ്ലിംങ്ങള്‍ മാത്രമല്ല, ക്രിസ്ത്യാനികളും സിഖുക്കാരും ആദിവാസികളും പാര്‍സികളും എല്ലാവരും ഏക സിവില്‍ കോഡില്‍ ഉള്‍പ്പെടും. ഇവരെയെല്ലാം ഒറ്റയടിക്ക് അലോസരപ്പെടുത്തുന്നത് ഒരു സര്‍ക്കാരിനും നല്ലതല്ല. അതുകൊണ്ട് ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ടെന്ന് ഞാന്‍ സര്‍ക്കാരിനെ ഉപദേശിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.

ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി നല്‍കുമെന്ന ജമ്മു കശ്മീര്‍ അഡ്മിനിസ്‌ട്രേഷന്റെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നെന്നും എന്നാല്‍ പാവപ്പെട്ടവര്‍ക്ക് മാത്രമേ ഭൂമി നല്‍കാന്‍ പാടുള്ളു എന്നും അദ്ദേഹം പറഞ്ഞു. 2018ല്‍ ജമ്മു കശ്മീര്‍ നിയമസഭ പിരിച്ചുവിടപ്പെട്ടതിന് ശേഷം, തെരഞ്ഞെടുപ്പ് നടത്താനായി തങ്ങള്‍ നിരന്തരം ആവശ്യപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് മാത്രമേ ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയൂ. രാജ്യത്ത് എവിടെയുമാകട്ടെ, ഉദ്യോഗസ്ഥര്‍ക്ക് ആറു മാസത്തില്‍ കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. എത്രയും വേഗം ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്തണം- അദ്ദേഹം പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top